ന്യൂഡൽഹി: ദംഗൽ സിനിമയിലെ അഭിനേതാവായ സൈറ വസീമിനെ പിന്തുണച്ച് അമീർഖാൻ. സൈറ മാപ്പു പറയുന്നതായുള്ള ഫേസ്ബുക്ക് പോസ്റ്റ് വായിച്ച അമീർഖാൻ സൈറക്ക് പിന്തുണ അറിയിച്ച് ട്വീറ്റ് ചെയ്തു.
‘ഇത്തരമൊരു മാപ്പപേക്ഷയിലേക്ക് നയിച്ച അവസ്ഥ തനിക്ക് മനസിലാകും. ഞങ്ങളെല്ലാവരും നിന്നോടൊപ്പമുണ്ട്. സൗന്ദര്യമെന്നാൽ ബുദ്ധി, യുവത്വം, കഴിവ്, കഠിനാധ്വാനം, ബഹുമാനം, ധൈര്യം എന്നിവയെല്ലാമുൾക്കൊള്ളുന്നു. നിങ്ങൾ ഇന്ത്യയിലെ കുട്ടികൾക്ക് മാത്രമല്ല; ലോകത്തെങ്ങുമുള്ള കുട്ടികൾക്ക് മാതൃകയാണ്. നിങ്ങൾ തീർച്ചയായും എനിക്കും മാതൃകയാണ്.’ അമീർഖാൻ വ്യക്തമാക്കി.
സൈറയെ തനിച്ചു വിടാൻ ഞാൻ എല്ലാവരോടുമായി അപേക്ഷിക്കുകയാണ്. അവർക്ക് 16 വയസുമാത്രമേയുള്ളൂവെന്നും അമീർഖാൻ കൂട്ടിച്ചേർക്കുന്നു.
സൈറയും കുടുംബവും കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ സന്ദർശിച്ചതിനെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകൾ കൊണ്ട് ആക്രമണത്തിനിരയാവുകയായിരുന്നു. മെഹ്ബൂബ മുഫ്തിയുടെ പ്രവർത്തികളിൽ എതിർപ്പുള്ളവരാണ് സൈറക്കെതിരെ ട്രോളുകൾ ഇറക്കിയത്. തുടർന്ന് എന്തിനെന്നു വ്യക്തമാക്കാതെ മാപ്പപേക്ഷിച്ചു കൊണ്ട് സൈറ േഫസ് ബുക്ക് പോസ്റ്റിടുകയും പിന്നീടത് പിൻവലിക്കുകയും ചെയ്തു.
— Aamir Khan (@aamir_khan) January 17, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.