ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച് മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രാജ്യതലസ്ഥാനമായ ഡൽഹിയിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് ഉയരുന്നതിലാണ് കെജ്രിവാളിന്റെ പ്രതികരണം. അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലും ഡൽഹി ഗുണ്ടാതലവൻമാരുടെ പിടിയിലുമാണെന്ന് കെജ്രിവാൾ പറഞ്ഞു. ശനിയാഴ്ച രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടതിലാണ് കെജ്രിവാളിന്റെ പ്രതികരണം.
ഡൽഹിയിലെ നിയമനിർവഹണം അമിത് ഷായുടെ ചുമതലയാണ്. എന്നാൽ, അമിത് ഷാ തെരഞ്ഞെടുപ്പ് തിരക്കിലാണ്. ഡൽഹിയിലെ കൊലപാതകത്തിൽ വെടിവെച്ചവർ അറസ്റ്റിലായി. എന്നാൽ, സംഭവങ്ങളുടെ ബുദ്ധികേന്ദ്രമായ ആളുകളെ പുറത്ത് കൊണ്ടു വരാൻ ഇനിയും സാധിച്ചിട്ടില്ലെന്നും കെജ്രിവാൾ കുറ്റപ്പെടുത്തി.
ഡൽഹിയിൽ ഈയടുത്തായി നടന്ന രണ്ട് കൊലപാതകങ്ങളിലാണ് കെജ്രിവാളിന്റെ പരാമർശം. ഇതിലൊന്ന് വടക്ക്-കിഴക്കൻ ഡൽഹിയിലെ സഹാദ്രയിൽ ബൈക്കിലെത്തിയ സംഘം വ്യവസായിയെ വെടിവെച്ച് കൊന്നതായിരുന്നു. രണ്ടാമത്തെ കൊലപാതകം ഗോവിന്ദപുരിയിലായിരുന്നു. ഇവിടെ ഗുണ്ടാസംഘം ഒരാളെ കുത്തികൊല്ലുകയായിരുന്നു.
സ്ത്രീകൾ ഡൽഹിയിൽ സുരക്ഷിതരല്ല. ബലാത്സംഗവും കൊലപാതകവും രാജ്യതലസ്ഥാനത്ത് വർധിക്കുകയാണ്. ഡൽഹിയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിൽ പൊലീസ് പരാജയപ്പെടുകയാണെന്നും കെജ്രിവാൾ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.