തെരഞ്ഞെടുപ്പ്​ വരാനിരിക്കുന്ന സംസ്ഥാനങ്ങൾക്കായി അമിത്​ ഷായുടെ 'സ്​പെഷ്യൽ'; മലയാളത്തിലും ട്വീറ്റ്​

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന നാല് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ബജറ്റിൽ 'പ്രത്യേക പരിഗണന'യെന്ന വിമർശനം നിലനിൽക്കവേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ​യുടെ സ്​പെഷ്യൽ ട്വീറ്റും. തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്കായി മലയാളം, തമിഴ്​, ബംഗാളി, അസമീസ്​ ഭാഷകളിൽ അമിത്​ ഷാ പ്രത്യേകം ട്വീറ്റ്​ ചെയ്​തു.

മലയാളത്തിൽ അമിത്​ ഷാ ട്വീറ്റ്​ ചെയ്​തതിങ്ങനെ: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കേരളത്തിന്‍റെ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ഭാരത് മാല പദ്ധതിപ്രകാരം സംസ്ഥാനത്ത് ദേശീയപാത നിർമ്മാണത്തിനായി 65,000 കോടി രൂപയും, കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിക്ക് 1957 കോടി രൂപയും അനുവദിച്ചതിന് ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.

കേരളത്തിലെ ദേശീയപാത വികസനത്തിന് 65,000 കോടി ബജറ്റിൽ വകയിരുത്തിയിരുന്നു. ​1100 കിലോമീറ്റർ ദേശീയപാത പദ്ധതിക്കാണ് ബജറ്റ് വിഹിതം അനുവദിച്ചത്. കൊച്ചി മെട്രോക്ക്​ 1,957 കോടിയുടെ സഹായം നൽകും. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിൽ 11.5 കിലോ മീറ്റർ ദൂരം നീട്ടും.

റോഡ്​ വികസനത്തിനായി തമിഴ്​നാട്ടിന്​ 1.03 ലക്ഷം കോടിയും പശ്ചിമ ബംഗാളിന് 25,000 കോടിയും വകയിരുത്തി. അസമിനും തുക മാറ്റിവെച്ചിട്ടുണ്ട്. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടം (180 കിലോമീറ്റർ ദൂരം) 63,246 കോടി ബംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റർ വികസനത്തിന് 40,700 കോടിയും നാഗ്പൂർ മെട്രോക്ക് 5900 കോടിയും ബജറ്റിൽ വകയിരുത്തിയതായും ധനന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.