ന്യൂഡൽഹി: കശ്മീരിൽ ആവർത്തിക്കുന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള കൂടിക്കാഴ്ച തുടരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ജമ്മു കശ്മീരിലെ കുല്‍ഗാമിലെ മോഹന്‍പുര ജില്ലയിലെ എലാക്കഹി ദഹാത്തി ബാങ്കിന്റെ മാനേജരും രാജസ്ഥാൻ സ്വദേശിയുമായ വിജയ്‌കുമാറിനാണ് വ്യാഴാഴ്ച രാവിലെ വെടിയേറ്റത്.
മൂന്നുദിവസത്തിനിടെ കശ്മീരിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണിദ്ദേഹം. കഴിഞ്ഞ ദിവസം സ്‌കൂള്‍ ടീച്ചറായ ജമ്മു സാംബ സെക്ടര്‍ സ്വദേശിനി രജ്‌നി ബാല വെടിയേറ്റ് മരിച്ചിരുന്നു. പ്രദേശത്ത് നിരന്തരം അനിഷ്ടസംഭവങ്ങള്‍ വര്‍ധിച്ചതോടെ ഒരു വിഭാഗം ആളുകള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് അമിത്ഷാ യോഗം വിളിച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി കശ്മീരിൽ വളരെ അധികം സജീവമായ സംഘടനയാണ് കശ്മീർ ഫ്രീഡം ഫൈറ്റേഴ്സ്. നേരത്തെ നാല് പേരുടെ മരണത്തിനിടയാക്കിയ ബസ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വവും കശ്മീർ ഫ്രീഡം ഫൈറ്റേഴ്സ് ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.