ന്യൂഡൽഹി: ജെ.എൻ.യുവിൽ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് അന്വേ ഷിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹി പൊലീസിന് നിർദേശം നൽകി. ജോയൻറ് പൊലീസ് കമീഷണറിൽ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ ്ഥൻ അന്വേഷിക്കണമെന്നാണ് നിർദേശം. ഡൽഹി പൊലീസ് കമീഷണറെ നേരിട്ട് വിളിച്ചാണ് അമിത് ഷാ അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തെക്കുറിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാനും അക്രമികൾക്കെതിരെ നടപടികൾ എടുക്കാനും നിർദേശം നൽകിയതായി ആഭ്യന്തരവകുപ്പ് അറിയിച്ചു.
സംഭവങ്ങളെക്കുറിച്ച് മാനവ വിഭവശേഷി മന്ത്രാലയം ജെ.എൻ.യു രജിസ്ട്രാറിൽനിന്ന് റിപ്പോർട്ട് തേടി. സംഭവം നിർഭാഗ്യകരമാെണന്ന് വകുപ്പ് മന്ത്രി രമേശ് പൊഖ്റിയാൽ പറഞ്ഞു. സംഭവം നടന്നയുടൻ തന്നെ രജിസ്ട്രാർ പ്രമോദ് കുമാറിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. വൈസ് ചാൻസലറുമായും ഡൽഹി പൊലീസ് അധികൃതരുമായും ആശയവിനിമയം നടത്തിയതായും മന്ത്രാലയം അധികൃതർ അറിയിച്ചു.
അതിനിടെ, സംഘർഷഭരിതമായ ജെ.എൻ.യു കാമ്പസിൽ ഡൽഹി പൊലീസ് ഫ്ലാഗ്മാർച്ച് നടത്തി. സ്ഥിതി നിയന്ത്രണാധീനമായിട്ടുണ്ടെന്ന് പൊലീസ് അവകാശപ്പെട്ടു. ജെ.എൻ.യു അധികൃതരുടെ പരാതിയെത്തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കാമ്പസിലെ സമാധാനാന്തരീക്ഷം തകർത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ജെ.എൻ.യു അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.