കൊൽക്കത്ത: അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഹാജരാകണമെന്ന് ബംഗാൾ കോടതി. തൃണമൂൽ കോൺഗ്രസ് എം.പിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി സമർപ്പിച്ച മാനനഷ്ടക്കേസിലാണ് ബിദാനഗറിലെ എം.പി, എം.എൽ.എ കോടതി പ്രത്യേക ജഡ്ജി സമൻസ് പുറപ്പെടുവിച്ചത്.
ഈ മാസം 22ന് രാവിലെ 10 മണിക്ക് അമിത് ഷാ നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകണമെന്നാണ് നിർദേശം. ഇന്ത്യൻ പീനൽ കോഡിലെ (ഐ.പി.സി) 500ാം വകുപ്പ് പ്രകാരമാണ് മാനനഷ്ടക്കേസ് രജിസ്റ്റർ ചെയ്തത്.
2018 ഓഗസ്റ്റ് 11ന് കൊൽക്കത്ത മായോ റോഡിൽ നടന്ന ബി.ജെ.പി റാലിയിൽ തൃണമൂൽ എംപി അഭിഷേക് ബാനർജിക്കെതിരെ അമിത് ഷാ അപകീർത്തികരമായ പ്രസ്താവന നടത്തിയതിനാണ് നടപടിയെന്ന് അഭിഭാഷകൻ സഞ്ജയ് ബസു വാർത്താകുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.