അലീഗഢ്: അയോധ്യ കേസിൽ വിധിവരുന്നതിന് മുന്നോടിയായി കരുതൽ നിർദേശങ്ങളുമായി അല ീഗഢ് മുസ്ലിം സർവകലാശാല വി.സി താരിഖ് മൻസൂർ. രാജ്യത്തിെൻറ സമാധാനാന്തരീക്ഷത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രസ്താവനയോ പ്രവർത്തനങ്ങളോ നടത്തരുതെന്ന് തുറന്ന ക ത്തിൽ അദ്ദേഹം എല്ലാ ജനവിഭാഗങ്ങളോടും അഭ്യർഥിച്ചു.
മൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും വി.സിയുടെ കത്തിലൂടെ അലീഗഢ് അധികൃതർ അഭ്യർഥിച്ചു. രാജ്യത്തെ പരമോന്നത കോടതിയുടെ വിധി സ്വീകരിക്കുക വഴി ഉത്തരവാദിത്തമുള്ള സമൂഹത്തിലെ അംഗങ്ങൾ എന്ന നിലയിൽ നിയമ സംവിധാനത്തോട് നമ്മൾ കാണിക്കുന്ന ആദരവിനെ ലോകം വിലയിരുത്തും. അയോധ്യ വിധി വിഭിന്ന സാംസ്കാരിക- ഭാഷ- മതവിഭാഗങ്ങളെ ഉൾക്കൊള്ളുന്ന, വൈവിധ്യത്തിെൻറ മഹത്തായ പാരമ്പര്യമുള്ള രാഷ്ട്രമാണിതെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള സുവർണാവസരമാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിതിഗതി വിലയിരുത്തുന്നതിനും സുരക്ഷ മുൻകരുതൽ എടുക്കുന്നതിനുമായി മുതിർന്ന സർവകലാശാല ഉദ്യോഗസ്ഥരുെട യോഗം വി.സി വിളിച്ചുചേർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.