അലിഗഢ്: ആക്ഷേപകരമായ ഉള്ളടക്കം ഉണ്ടെന്ന ആരോപണത്തെതുടർന്ന് അലിഗഢ് മുസ്‍ലിം സർവകലാശാല ഇസ്‍ലാമിക വിഭാഗം സിലബസിൽനിന്ന് അബുൽ അഅ്‍ലാ മൗദൂദി, സയ്യിദ് ഖുത്ബ് എന്നിവരുടെ ഗ്രന്ഥങ്ങൾ നീക്കി. ഇരുവരുടെയും ഗ്രന്ഥങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ ഇരുപതോളം പേർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. തീവ്ര രാഷ്ട്രീയ ഇസ്‍ലാമിക ചിന്ത പ്രചരിപ്പിക്കുന്നവയാണ് ഇവയെന്നായിരുന്നു ആരോപണം. 'വിഷയത്തിൽ കൂടുതൽ വിവാദങ്ങൾ ഒഴിവാക്കാനാണ് നടപടി'യെന്ന് വാഴ്സിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ഐച്ഛിക കോഴ്സുകളുടെ ഭാഗമായിരുന്നു ഇരുവരുടെയും ഗ്രന്ഥങ്ങളെന്നും അതിനാൽ അക്കാദമിക് കൗൺസിലിൽ ചർച്ചചെയ്യാതെ ഒഴിവാക്കാവുന്നതാണെന്നും സർവകലാശാല വക്താവ് ഉമർ പീർസാദ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.