അമൂൽ പാൽ ലിറ്ററിന്​ രണ്ടുരൂപ കൂട്ടി; വിലവർധന ഇന്നുമുതൽ

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ക്ഷീരോപാൽപാദക സഹകരണസംഘമായ അമൂൽ പാലി​െൻറ വില വർധിപ്പിച്ചു. പാൽ വിലയിൽ രണ്ടു രൂപയാണ്​ വർധിപ്പിച്ചത്​.

അമൂൽ ഗോൾഡ്​ ലിറ്ററിന്​ 58രൂപ, അമൂൽ താസ 46രൂപ, അമൂൽ ശക്തി 52 രൂപ എന്നിങ്ങനെയാണ്​ പുതുക്കിയ വില. ഉൽപ്പാദന -വിതരണ ചെലവിലുണ്ടായ വർധനയാണ്​ പാൽ വില വർധിപ്പിക്കാൻ കാരണം.

2019 മേയ്​ മാസത്തിലാണ്​ അമൂൽ അവസാനമായി പാൽ വില വർധിപ്പിച്ചത്​. രാജ്യത്ത്​ എല്ലായിടത്തും ഇന്നുമുതൽ വിലവർധന നിലവിൽ വരും. പാക്കേജിങ്​, ഗതാഗതം ഉൾപ്പെടെ ചെലവ്​ കൂടിയതാണ്​ വില വർധനക്ക്​ കാരണമെന്ന്​ ഗുജറാത്ത്​ കോർപറേറ്റീവ്​ മിൽക്ക്​ മാർക്കറ്റിങ്​ ഫെഡറേഷൻ അറിയിച്ചു. 

Tags:    
News Summary - Amul Hikes Milk Prices By Rs 2 Per Litre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.