രാത്രി മുഴുവൻ നീണ്ട രക്ഷാദൗത്യം; കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരനെ രക്ഷിക്കാനായില്ല

മുംബൈ: മഹാരാഷ്ട്രയിലെ അഹ്‌മദ്‌നഗറില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരൻ മരിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ ചൊവ്വാഴ്ച രാവിലെയാണ് കുട്ടി മരിച്ചതായി അധികൃതർ അറിയിച്ചത്.ഒരു രാത്രി മുഴുവൻ നീണ്ട രക്ഷാദൗത്യമാണ് വിഫലമായത്.

തിങ്കളാഴ്ച വൈകുന്നേരം നാലു മണിക്കായിരുന്നു സാഗര്‍ ബുദ്ധ ബരേല എന്ന കുട്ടി അപകടത്തിൽപ്പെട്ടത്. 200 അടി താഴ്ചയുള്ള തുറന്നു കിടന്ന കുഴല്‍ക്കിണറിലേക്കാണ് കുട്ടി വീണത്. തുടർന്ന് ദേശീയ ദുരന്തനിവാരണ സേന(എന്‍.ഡി.ആര്‍.എഫ്) യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രക്ഷാപ്രവർത്തനം ആരംഭിച്ചു. അഗ്നിരക്ഷാസേന ഉൾപ്പെടെ സർവ്വ സന്നാഹങ്ങളോടെയായിരുന്നു ദൗത്യം ആരംഭിച്ചത്.

15 അടിയോളം താഴ്ചയില്‍ കുടുങ്ങിയിരിക്കുകയായിരുന്ന കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാൻ ആവുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ. എന്നാൽ, പിന്നീട് കുട്ടിയുടെ നില വഷളാവുകയായിരുന്നു. മധ്യപ്രദേശ് സ്വദേശികളാണ് സാഗറിന്റെ കുടുംബം. പ്രദേശത്ത് കരിമ്പ് വെട്ടുന്ന ജോലിക്കാരായിരുന്നു ഇവര്‍.

Tags:    
News Summary - An all-night rescue mission; A five-year-old boy died after falling into a borewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.