ചണ്ഡിഗഢ്: പാകിസ്താൻ മാധ്യമപ്രവർത്തക അറൂസ ആലമുമായുള്ള പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിെൻറ സൗഹൃദത്തെ ചൊല്ലി കോൺഗ്രസ് നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ തരംതാണതാണെന്നും സംസ്ഥാന കോൺഗ്രസിൽ ഇത്തരമൊരു അരാജകത്വം മുെമ്പാരിക്കലും ഉണ്ടായിട്ടിെല്ലന്നും മുതിർന്ന പാർട്ടി നേതാവ് മനീഷ് തിവാരി.
പാർട്ടി വിട്ട അമരീന്ദറും കോൺഗ്രസ് നേതാക്കളും തമ്മിൽ ഉപയോഗിക്കുന്ന വാക്കുകൾ ആരും ഉപയോഗിക്കാൻ മടിക്കുന്നവയാണെന്നും ഇത് ജനങ്ങൾക്ക് എത്രമാത്രം അരോചകമാണെന്ന കാര്യം നേതാക്കൾ ആലോചിച്ചിട്ടുണ്ടോ എന്നും മനീഷ് തിവാരി ട്വിറ്റർ കുറിപ്പിലൂടെ ചോദിച്ചു.
അറൂസ ആലത്തിന് പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന ഉപ മുഖ്യമന്ത്രി സുഖ്ജിന്ദർ സിങ് രൺധാവയുടെ പ്രസ്താവനക്ക്, ഉപമുഖ്യമന്ത്രി വ്യക്തി അധിക്ഷേപം നടത്തുകയാണെന്നായിരുന്നു അമരീന്ദറിെൻറ മറുപടി.
അസൂറക്ക് പണമോ സമ്മാനമോ കൈമാറാതെ സംസ്ഥാനത്ത് ഒരു ഔദ്യോഗിക നിയമനവും നടന്നിരുന്നില്ലെന്നായിരുന്നു, കോൺഗ്രസ് അധ്യക്ഷൻ നവ്ജോത് സിങ് സിദ്ദുവിെൻറ പത്നി നവ്ജോത് കൗറിെൻറ ആരോപണം.
നിലവാരം കുറഞ്ഞ പ്രസ്താവനകൾ നടത്തുന്ന നേതാക്കൾ പഞ്ചാബിലെ സുപ്രധാന പ്രശ്നങ്ങളായ മയക്കുമരുന്ന്, 2015ലെ വിശുദ്ധഗ്രന്ഥ അവഹേളന സംഭവം, ൈവദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട വിവാദം തുടങ്ങിയ വിഷയങ്ങൾ മറന്നുപോയോ എന്നും വിവിധ ട്വീറ്റുകളിലായി മനീഷ് തിവാരി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.