ഓൺലൈൻ ക്ലാസ് കഴിഞ്ഞു, കോളജിൽ പോകാൻ നിർബന്ധിച്ചു; വിദ്യാർഥിനി ജീവനൊടുക്കി

അമരാവതി: ഓഫ് ലൈൻ ക്ലാസിൽ പങ്കെടുക്കാൻ മാതാപിതാക്കൾ നിർബന്ധിച്ചതിനെ തുടർന്ന് വിദ്യാർഥിനി ജീവനൊടുക്കി. ആന്ധ്രാ പ്രദേശ് വിസിയാനഗരത്തിലെ നെല്ലിമർല സ്വദേശിനയായ 16കാരിയാണ് മരിച്ചത്.

രാജീവ് ഗാന്ധി യൂനിവേഴ്സിറ്റി ഓഫ് നോളജ് ടെക്നോളജീസ് വിദ്യാർഥിനിയായ പെൺകുട്ടി ഹോസ്റ്റൽ മുറിയിലാണ് ജീവനൊടുക്കിയത്. സുഹൃത്തുക്കൾ എത്തുമ്പോൾ മുറി ഉള്ളിൽനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൾ സീലിങ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു.

കോളജിൽ ആദ്യ വർഷ വിദ്യാർഥിനിയായിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് അക്കാദമിക വർഷത്തിൻെറ തുടക്കം മുതൽ ഇതുവരെ ഓൺലൈനിലായിരുന്നു ക്ലാസുകൾ. ഇപ്പോൾ ഓഫ് ലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ മാതാപിതാക്കൾ ക്ലാസിൽ പോകാൻ നിർബന്ധിച്ചിരുന്നതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

മാതാപിതാക്കളോടുള്ള ദേഷ്യത്തെ തുടർന്ന് സ്വന്തം മൊബൈൽ ഫോൺ പെൺകുട്ടി ബസിൽനിന്ന് വലിച്ചെറിഞ്ഞിരുന്നെന്ന് സഹപാഠികൾ പറയുന്നു. പിറ്റേന്ന് തന്നെ പുതിയ ഫോൺ മകൾക്ക് മാതാപിതാക്കൾ വാങ്ങി നൽകുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്തു. 

Tags:    
News Summary - Andhra college girl kills self after parents force her to attend offline class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.