കാക്കിനാഡ (ആന്ധ്ര പ്രദേശ്): ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിലായി. പ്രതി ഭാര്യയുടെ കൈ തിളച്ച എണ്ണയിൽ മുക്കുകയും രഹസ്യഭാഗത്ത് മുളകുപൊടി പുരട്ടുകയും തീകൊളുത്തി കൊല്ലാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
ആയുധം ഉപയോഗിച്ച് ദേഹത്ത് പരിക്കേൽപിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പകർത്തി പ്രതി തന്നെ മറ്റുള്ളവർക്ക് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഈസ്റ്റ് ഗോദാവരി ജില്ലയിലെ ചട്ടി ഗ്രാമത്തിലാണ് സംഭവം. അമ്മ മാരിയമ്മ, ഭാര്യ ജയമ്മ എന്നിവർക്കൊപ്പമായിരുന്നു കല്യാണം വെങ്കണ്ണയുടെ താമസം.
10 വർഷം മുമ്പായിരുന്നു വെങ്കണ്ണയും തെലങ്കാനയിലെ ഭദ്രാചലം സ്വദേശിനിയായ ജയമ്മയും തമ്മിലുള്ള വിവാഹം. അവിഹിത ബന്ധം ആരോപിച്ച് രണ്ട് വർഷമായി ഭർത്താവും ഭർതൃമാതാവും ചേർന്ന് ജയമ്മയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു. മദ്യപാനിയായ വെങ്കണ്ണ മാതാവിന്‍റെ പിന്തുണയോടെയാണ് പീഡനം തുടർന്നത്.
ഏപ്രിൽ മൂന്നിന് വെങ്കണ്ണ ജയമ്മയുടെ വലത്തേ കൈ തിളച്ച എണ്ണയിൽ മുക്കി. പിറ്റേദിവസം ജയമ്മ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിപ്പോയി.
മാതാപിതാക്കൾ ഫോണിലൂടെ വഴക്ക് പറഞ്ഞതിനെ തെറ്റ് ഏറ്റുപറഞ്ഞ വെങ്കണ്ണ ഏപ്രിൽ അഞ്ചിന് ജയമ്മയെ തിരികെ കൊണ്ടുവന്നു. ശേഷം നരസിംഹപുരം ഗ്രാമത്തിന് സമീപമുള്ള വനപ്രദേശത്തിൽ വെച്ച് പ്രതി ഭാര്യയെ പെട്രോൾ ഒഴിച്ച് തീെകാളുത്തി കൊല്ലാൻ ശ്രമിച്ചു. ജയമ്മയുടെ ഇടുപ്പ് വരെ പൊള്ളലേറ്റിരുന്നു.
വീട്ടിൽ കൊണ്ടുവന്ന് കൈകൾ കൂട്ടിക്കെട്ടിയ പ്രതി ജയമ്മയുടെ രഹസ്യഭാഗത്ത് മുളകുപൊടി തേച്ചു. പ്രതിയുടെ പിടിയിൽ നിന്ന് രക്ഷെപട്ടോടിയ ജയമ്മ സ്വന്തം വീട്ടിലെത്തി. ഇതിനിടെ വെങ്കണ്ണയും അമ്മയും അവിടെയുമെത്തി ജയമ്മയെ കൊല്ലുമെന്ന് ഭീഷണി മുഴക്കി.
ഭദ്രാചലം പൊലീസ് നൽകിയ നിർദേശം അനുസരിച്ച് ജയമ്മയും മാതാപിതാക്കളും ചിന്തുരു പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ചിന്തുരു സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ജയമ്മ ഇപ്പോൾ.
മുമ്പ് കല്യാണം സുനിത എന്ന സ്ത്രീയെ വിവാഹം ചെയ്ത വെങ്കണ്ണ അവരെയും ക്രൂരമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആദ്യ വിവാഹത്തെ കുറിച്ച് മറച്ചുവെച്ചാണ് വെങ്കണ്ണ ജയമ്മയെ വിവാഹം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.