മുംബൈ: കള്ളപ്പണ കേസിൽ മുൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയും എൻ.സി.പി നേതാവുമായ അനിൽ ദേശ്മുഖിെൻറ സഹായികളെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. മന്ത്രിയായിരിക്കെ ദേശ്മുഖിെൻറ സെക്രട്ടറിയായിരുന്ന സഞ്ജീവ് പാണ്ഡെ, പേഴ്സനൽ അസിസ്റ്റൻറ് കുന്തൻ ഷിണ്ഡെ എന്നിവരെയാണ് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. ഇവരെ കോടതി വ്യാഴാഴ്ച വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു.
ദേശ്മുഖിെൻറ മുംബൈയിലെയും നാഗ്പൂരിലെയും വീടുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ശനിയാഴ്ച രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് നൽകിയെങ്കിലും ദേശ്മുഖ് ഹാജരായില്ല. പകരം എന്തു രേഖയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് ഇദ്ദേഹത്തിെൻറ അഭിഭാഷകൻ ഇ.ഡിക്ക് കത്തുനൽകി. ഇ.ഡി വീണ്ടും സമൻസ് പുറപ്പെടുവിക്കുമെന്നാണ് വിവരം.
അംബാനി ഭീഷണി കേസിൽ തലോജ ജയിലിൽ കഴിയുന്ന മുൻ അസി. ഇൻസ്പെക്ടർ സച്ചിൻ വാസെയെ ബുധനാഴ്ച ജയിലിൽ ഇ.ഡി ചോദ്യം ചെയ്തിരുന്നു.
സച്ചിെൻറ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡും അറസ്റ്റുമെന്ന് ഇ.ഡി പറയുന്നു. മുംബൈ പൊലീസിെൻറ വിവിധ സോണുകളിലൂടെ ചിട്ടയായ സംവിധാനത്തിൽ ബാർ, റസ്റ്റാറൻറ്, പബ്ബ് ഉടമകളിൽനിന്ന് നാലുകോടി രൂപ വാങ്ങി ദേശ്മുഖിന് നൽകിയെന്ന് സച്ചിൻ വാസെ മൊഴി നൽകിയതായി അറസ്റ്റിലായവരുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സച്ചിൻ വാസെ, അറസ്റ്റിലായവർ വഴി ദേശ്മുഖിന് പണമെത്തിച്ചെന്നാണ് മൊഴി എന്നറിയുന്നു.
വ്യവസായികളിൽനിന്ന് പ്രതിമാസം 100 കോടി പിരിച്ചുനൽകാൻ ദേശ്മുഖ് സച്ചിനോട് ആവശ്യപ്പെട്ടെന്ന മുൻ മുംബൈ കമീഷണർ പരംബീർ സിങ്ങിെൻറ പരാതിയിൽ നടക്കുന്ന സി.ബി.െഎ അന്വേഷണത്തിെൻറ ഭാഗമാണ് ഇ.ഡിയുടെ കള്ളപ്പണ കേസും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.