മുംബൈ: കോഴപ്പണം വെളുപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. തിങ്കളാഴ്ച പുലർച്ചെയാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ദേശ്മുഖിനെ അറസ്റ്റ് ചെയ്തത്.
ഇ.ഡി കസ്റ്റഡി ശനിയാഴ്ച അവസാനിച്ചതോടെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഒമ്പതു ദിവസം കൂടി കസ്റ്റഡി നീട്ടിത്തരണമെന്ന ഇ.ഡിയുടെ വാദം തള്ളിയാണ് കോടതി അദ്ദേഹത്തെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. ഇതിനിടെ ഇതേ കേസിൽ ദേശ്മുഖിെൻറ മകൻ റിഷികേശ് ദേശ്മുഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി വാദം കേൾക്കൽ വെള്ളിയാഴ്ചത്തേക്കു മാറ്റി.
അതുവരെ ഇ.ഡി നടപടികൾ തടയണമെന്ന അപേക്ഷ കോടതി തള്ളി. ആഭ്യന്തര മന്ത്രിയായിരിക്കെ ദേശ്മുഖ് ബാറുടമകളിൽ നിന്ന് വാങ്ങിയ കൈക്കൂലി കടലാസ് കമ്പനികൾ വഴി വെളുപ്പിച്ചു എന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.