ചെന്നൈ: തമിഴ്നാട്ടിൽ മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. അരിയല്ലുർ സ്വദേശിനിയായ എസ്.അനിത(17) ആണ് മരിച്ചത്. തമിഴ്നാടിനെ നീറ്റ് പരീക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അനിത സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. എന്നാൽ അനിതയുടെതുൾപ്പടെയുള്ളവരുടെ ഹരജികൾ കോടതി തള്ളിയിരുന്നു.
തമിഴ്നാട് സിലബസിൽ ഹയർസെക്കൻഡറി പഠിച്ച അനിതക്ക് 1200ൽ 1176 മാർക്ക് ലഭിച്ചിരുന്നു. എന്നാൽ നീറ്റ് പരീക്ഷക്ക് 86 മാർക്ക് മാത്രമേ ലഭിച്ചുള്ളു. ബോർഡ് പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങിയിട്ടും നീറ്റിൽ തിളങ്ങാൻ സാധിക്കാത്ത തന്നെ പോലുള്ള പാവപ്പെട്ട വിദ്യാർഥികളെ ദുരിതത്തിലാഴ്ത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനിത നീറ്റിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ അനിതക്ക് എയ്റോനോട്ടിക്കൽ എൻജിനിയറിങ്ങ് സീറ്റിൽ പ്രവേശനം ലഭിച്ചിരുന്നു. വെറ്റനിറി കോളജിലും അനിതക്ക് സീറ്റ് ലഭിച്ചിരുന്നു. എങ്കിലും മെഡിക്കൽ പ്രവേശനം ലഭിക്കാത്തത് അനിതയെ നിരാശപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.