ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സി.എ.എ)സമരം മതേതരസ്വഭാവത്തിലുള്ളതായിരുന്നുവെന്നും എന്നാൽ ഡൽഹി കലാപ ഗൂഢാലോചനക്കേസിലെ പൊലീസിെൻറ കുറ്റപത്രമാണ് വർഗീയമായതെന്നും ജെ.എൻ.യു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ്. തങ്ങൾക്ക് എന്താണോ വേണ്ടത്, അതിനനുസരിച്ച് കഥ മെനയുകയാണ് പൊലീസ് ചെയ്തതെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.
ഡൽഹി കലാപക്കേസിൽ ഖാലിദിനുവേണ്ടി കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ ത്രിദീപ് പയസ് ആണ് അദ്ദേഹത്തിെൻറ ജാമ്യാപേക്ഷയിലുള്ള വിചാരണയിൽ ഇക്കാര്യം പറഞ്ഞത്. ഖാലിദ് അടക്കം നിരവധി പേർക്കെതിരെയാണ് നിയമവിരുദ്ധ പ്രവർത്തന നിേരാധനനിയമം (യു.എ.പി.എ) ചുമത്തിയിരിക്കുന്നത്.
ഉമറിനെതിരായ കുറ്റപത്രം പൊലീസിെൻറ ഫലസമൃദ്ധമായ ഭാവനയാണ്. അന്വേഷണ ഉദ്യോഗസ്ഥൻ തിരക്കഥാകൃത്താണ്. അദ്ദേഹം നല്ലൊരു നോവൽതന്നെയാണ് രചിച്ചിരിക്കുന്നതെന്നും വിചാരണവേളയിൽ അഡ്വ. ത്രിദീപ് പയസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.