ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ 1984ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ ഡൽഹി ഹൈകോടതി ജീവപര്യന്തം ശിക്ഷിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ സജ്ജന്‍ കുമാർ കീഴടങ്ങി. ൈഹകോടതി അനുവദിച്ച സമയപരിധി അവസാനിച്ച തിങ്കളാഴ് ഡൽഹി കക്കർടൂമ കോടതിയിലെത്തിയാണ് കീഴടങ്ങിയത്.
സുരക്ഷ പരിഗണിച്ച് തിഹാർ ജയിലിലേക്ക് അയക്കണമെന്ന സജ്ജൻകുമാറിെൻറ ആവശ്യം തള്ളിയ കോടതി അദ്ദേഹത്തെ പ്രത്യേക സുരക്ഷ വാഹനത്തിൽ കിഴക്കൻ ഡൽഹിയിലെ മണ്ഡോലി ജയിലിലേക്ക് അയച്ചു.
1984 നവംബർ ഒന്നിന് ഡൽഹി കേൻറാൺമെൻറിലെ രാജ്നഗറിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ കൊല്ലപ്പെട്ട കേസിലും ഗുരുദ്വാര തീയിട്ട കേസിലും ഡിസംബർ 17നാണ് സജ്ജന്‍ കുമാര്‍ അടക്കമുള്ളവരെ കുറ്റക്കാരെന്ന് കെണ്ടത്തി ൈഹകോടതി ശിക്ഷിച്ചത്. 34 വർഷത്തിനു ശേഷമാണ് ഇരകൾക്ക് നീതി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.