ന്യൂഡൽഹി: പി.എൻ.ബി തട്ടിപ്പ് കേസിൽ പ്രതിയായ വജ്രവ്യാപാരി മെഹുൽ ചോക്സിക്ക് നൽകിയ പൗരത്വം റദ്ദാക്കുമെന്ന് ആൻറ്വിഗ ആന്‍റ് ബാർബുഡ. കുറ്റവാളികൾക്ക് അഭയം നൽകാനാകില്ലെന്നും അതിനാൽ ചോക്സിക്ക് നൽകിയ പൗരത്വം റദ്ദാക് കുമെന്നും ആൻറിഗ്വ പ്രധാനമന്ത്രി ഗാസ്റ്റോൺ ബ്രൗൺ അറിയിച്ചു.
‘മെഹുൽ ചോക്സിയുടെ പൗരത്വം സംബന്ധിച്ച നടപട ികൾ പൂർത്തിയായിരുന്നു. എന്നാൽ അത് പിൻവലിച്ച് അദ്ദേഹത്തെ സ്വദേശമായ ഇന്ത്യയിലേക്ക് തിരിച്ചയക്കും. രാജ്യത്തിൽ നിന്നും മടങ്ങാതെ മറ്റ് നിവൃത്തിയില്ല. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതികളായവർക്ക് സുരക്ഷിതമായ താവളം ഒരുക്കി നൽകേണ്ടതില്ല’’-ഗാസ്റ്റോൺ ബ്രൗൺ അറിയിച്ചു.
മെഹുൽ ചോക്സിക്ക് തെൻറ ഭാഗം ശരിയെന്ന് വാദിക്കാനുള്ള അവകാശമുണ്ട്. നിയമപരമായ എല്ലാ മാർഗങ്ങളും അദ്ദേഹം ഉപയോഗപ്പെടുത്തിയ ശേഷം ഇന്ത്യക്ക് കൈമാറുമെന്നും ആൻറിഗ്വ പ്രധാനമന്ത്രി അറിയിച്ചു.
സാമ്പത്തിക കുറ്റവാളിയായ ചോക്സിയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികൾ മാർച്ചിൽ കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു.
13,500 കോടിയുടെ പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായതിനെ തുടർന്നാണ് മെഹുൽ ചോക്സി രാജ്യംവിട്ടത്. ഡയമണ്ട് വ്യാപാരിയും മരുമകനുമായ നീരവ് മോദിയാണ് കേസിലെ മുഖ്യപ്രതി. ജനുവരി 15നാണ് ചോക്സി ആൻറിഗ്വ പൗരനായത്. ചികിത്സക്കായി അമേരിക്കയിലേക്ക് പോയെന്നായിരുന്നു രാജ്യംവിട്ട ചോക്സിയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.