അനുരാഗ്​ കശ്യപിന്‍റെയും തപ്​സി പന്നുവിന്‍റെയും വീടുകളിൽ ആദായനികുതി വകുപ്പ്​ പരിശോധന

മുംബൈ: ബോളിവുഡ്​ സംവിധായകൻ അനുരാഗ്​ കശ്യപിന്‍റെയും നടി തപ്​സി പന്നുവിന്‍റെയും വീടുകളിൽ ആദായനികുതി വകുപ്പ്​ പരിശോധന. ഇവരുമായി ബന്ധപ്പെട്ട 20ഓളം ഇടങ്ങളിലാണ്​ റെയ്​ഡ്​. നിർമാതാവും സംരംഭകനുമായ മധു വർമ മന്തേന​യുടെ വീട്ടിലും ആദായ നികുതി വകുപ്പ്​ റെയ്​ഡ്​ നടത്തുന്നുണ്ട്​.

മുംബൈ, പുണെ തുടങ്ങിയ ഇടങ്ങളിലാണ്​ റെയ്​ഡ്​. നികുതി വെട്ടിപ്പ്​ നടത്തു​ന്നുവെന്ന ആരോപണത്തെ തുടർന്നാണ്​ പരിശോധന.

ദേശീയ വിഷയങ്ങളിൽ നിരന്തരം അഭിപ്രായം പറയുന്ന വ്യക്തികളാണ്​ അനുരാഗ്​ കശ്യപും തപ്​സി പന്നുവും. കർഷക സമരവുമായി ബന്ധപ്പെട്ട്​ തപ്​സി പന്നു നടത്തിയ പരാമർശങ്ങൾ കേന്ദ്രത്തിനെ ചൊടിപ്പിച്ചിരുന്നു. 

Tags:    
News Summary - Anurag Kashyap, Actor Taapsee Pannu Face Tax Raids

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.