ഒറ്റുകാരെ വെടിവെക്കു; കേന്ദ്രമന്ത്രിയുടെ ആഹ്വാനം വിവാദത്തിൽ

ന്യൂഡൽഹി: രാജ്യത്തെ ഒറ്റുന്നവരെ വെടിവെക്കാൻ ആവശ്യപ്പെട്ട്​ കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ്​ ഠാക്കൂർ. ഡൽഹി യിൽ നടന്ന ബി.ജെ.പി റാലിക്കിടെയായിരുന്നു മന്ത്രി ജനങ്ങളോട്​ രാജ്യത്തെ ഒറ്റുന്നവരെ വെടിവെക്കാൻ ആവശ്യപ്പെട്ടത ്​. അനുരാഗ്​ ഠാക്കൂറി​​​െൻറ വിവാദ പ്രസംഗത്തി​​​െൻറ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്​.

സി.എ.എക്കെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ ഉയർന്നു കേട്ട പ്രധാന മുദ്രവാക്യങ്ങളിലൊന്നായിരുന്നു ഒറ്റുകാരെ വെടിവെക്കുകയെന്നത്​. ബി.ജെ.പി പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും ഈ മുദ്രവാക്യം ഉയർത്തിയിരുന്നു. ഇപ്പോൾ കേന്ദ്രമന്ത്രി തന്നെ ജനങ്ങളോട്​ മുദ്രവാക്യം മുഴക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്​​.

നേരത്തെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്​ ബി.ജെ.പി സ്ഥാനാർഥി കപിൽ മിശ്രയും ഒറ്റുകാരെ വെടിവെച്ച്​ കൊല്ലണമെന്ന മുദ്രവാക്യം ഉയർത്തിയിരുന്നു​.

Tags:    
News Summary - Anurag Thakur, Minister of State for Finance Slogan-India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.