കശ്​മീർ വിഷയത്തിൽ ചർച്ച പാകിസ്​താനുമായി മാത്രം -എസ്​.ജയ്​ശങ്കർ

ബാ​ങ്കോങ്ക്​: കശ്​മീർ വിഷയത്തിൽ ചർച്ച പാകിസ്​താനുമായി മാത്രമെന്ന നിലപാടിലുറച്ച്​ കേന്ദ്ര വിദേശകാര്യമന്ത്രിഎസ്​. ജയ്​ശങ്കർ. ഇന്ത്യയോ പാകിസ്​താ​നോ ആവശ്യപ്പെട്ടാൽ കശ്​മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയാറെന്ന അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​െൻറ പരാമർശത്തിന്​ പിന്നാലെയാണ്​ ഇന്ത്യയുടെ നിലപാട്​ വ്യക്തമാക്കി വിദേശകാര്യമന്ത്രി രംഗത്തെത്തിയത്​.

കശ്മീര്‍ വിഷയത്തില്‍, ചര്‍ച്ച അത്യന്താപേഷിതമാണെങ്കില്‍ അത് പാകിസ്താനുമായി മാത്രമായിരിക്കും. അത് ഉഭയകക്ഷി ചര്‍ച്ചയുമായിരിക്കും -ജയ്​ശങ്കർ ട്വീറ്റ്​ ചെയ്​തു.

ആസിയാന്‍-ഇന്ത്യ മിനിസ്റ്റീരിയല്‍ ചർച്ചകൾക്കായി ബാ​ങ്കോങ്കിലെത്തിയ ജയ്​ശങ്കർ അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമായുള്ള കൂടിക്കാഴ്ചക്ക്​ പിന്നാലെയാണ്​ ജയ്​ശങ്കർ നിലപാട്​ വ്യക്തമാക്കിയത്​.

Tags:    
News Summary - "Any Kashmir Discussion Will Only Be With Pak" - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.