ന്യൂഡൽഹി: വൈദ്യുത നിലയങ്ങളിൽ നിന്നുള്ള സൾഫർ ഡയോക്‌സൈഡ് പുറന്തള്ളുന്നത് വായു മലിനീകരണത്തിന് കാരണമാകുമെന്നും അത്തരം പുറന്തളളലുകൾ പൊതുജനാരോഗ്യത്തിന് ഒരു പ്രശ്‌നവുമില്ലെന്ന വാദം പരിഹാസ്യമാണെന്നും കോൺഗ്രസ് നേതാവും എം.പിയും മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായ ജയ്റാം രമേശ്.
കൽക്കരി ഉപയോഗിച്ചുള്ള പവർ പ്ലാന്റുകളിൽ സൾഫർ ബഹിർഗമനം കുറക്കുന്നതിനുള്ള ഉപകരണങ്ങൾ ഘടിപ്പിക്കുന്നത് നിർത്തിവെക്കാൻ നീതി ആയോഗ് നിർദ്ദേശിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ജയ്റാം രമേശിന്റെ പരാമർശം.
ലോകത്തിലെ ഏറ്റവും വലിയ സൾഫർ ഡയോക്‌സൈഡ് പുറന്തള്ളുന്നത് ഇന്ത്യയാണെന്നും പവർ പ്ലാന്റുകളിൽ നിന്നുള്ള ബഹിർഗമനം വായു മലിനീകരണത്തിന് കാര്യമായ സംഭാവന നൽകിയെന്നും എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.
‘വൈദ്യുത നിലയങ്ങളിൽ ഫ്ലൂറൈഡ് ഗ്യാസ് ഡസൾഫാറൈസറുകൾ സ്ഥാപിക്കണമെന്ന് നേരത്തെ തീരുമാനമെടുത്തിരുന്നു. ആദ്യം, 2017 എന്ന സമയപരിധി നിശ്ചയിച്ചു. ഇത് പിന്നീട് 2026 വരെ നീട്ടി.
പ്പോൾ എല്ലാ കാര്യങ്ങളും അറിയാവുന്ന നീതി ആയോഗ് സമയപരിധി പൂർണമായും ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നുവെന്ന് തോന്നുന്നു’ അദ്ദേഹം എക്സിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.