ന്യൂഡൽഹി: സബർമതി ആശ്രമം നവീകരണത്തിനുള്ള ഗുജറാത്ത് സർക്കാറിന്റെ നീക്കത്തിന് സുപ്രീംകോടതിയിൽ തിരിച്ചടി. പദ്ധതിക്കെതിരെ മഹാത്മാ ഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി നൽകിയ ഹരജി വീണ്ടും പരിഗണിക്കാൻ ഗുജറാത്ത് ഹൈകോടതിയോട് സുപ്രീംകോടതി നിർദേശിച്ചു.
സർക്കാറിന്റെ നവീകരണ നീക്കം ആശ്രമത്തിന്റെ ലാളിത്യത്തെയും ശാന്തതയെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി തുഷാർ ഗാന്ധി നൽകിയ ഹരജി ഹൈകോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. 1,200 കോടി വിനിയോഗിച്ച് ആശ്രമവും പരിസരവും നവീകരിക്കാനുള്ള ഭൂപേന്ദ്ര പട്ടേൽ സർക്കാറിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയാണിതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.