ന്യൂഡൽഹി: രാജ്യത്തിെൻറ പരമാധികാരം സംരക്ഷിക്കുന്നതിന് മതിയായ ആയുധങ്ങൾ സൈന്യത്തിെൻറ പക്കലുണ്ടെന്ന് പ്രതിരോധമന്ത്രി അരുൺ ജെയ്റ്റ്ലി രാജ്യസഭയിൽ. യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ പത്തുദിവസം മാത്രം പ്രതിരോധിക്കാനുള്ള ശേഷിയേ ഇന്ത്യൻ സൈന്യത്തിനുള്ളൂവെന്ന് കഴിഞ്ഞ വെള്ളിയാഴ്ച പാർലമെൻറിൽ സമർപ്പിച്ച റിപ്പോർട്ടിൽ സി.എ.ജി പറഞ്ഞിരുന്നു. വിഷയം രാജ്യസഭയിൽ പ്രതിപക്ഷഅംഗങ്ങൾ ഉന്നയിച്ചപ്പോൾ മറുപടി നൽകുകയായിരുന്നു ജെയ്റ്റ്ലി. ആയുധങ്ങൾ സംഭരിക്കാനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചതായും ഇതിനായി അധികാരങ്ങൾ വികേന്ദ്രീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിയുടെ വിശദീകരണത്തിൽ പ്രതിപക്ഷം തൃപ്തരായില്ല. നടപടിക്രമങ്ങൾ എന്നാണ് ലഘൂകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് എം.പി ആനന്ദ് ശർമ, മൂന്ന് വർഷം ഒന്നും ചെയ്യാതിരുന്ന മോദിസർക്കാർ കഴിഞ്ഞദിവസം മാത്രമാണ് ഇക്കാര്യത്തിൽ നടപടി കൈെക്കാണ്ടതെന്നും കുറ്റപ്പെടുത്തി. കോൺഗ്രസ് അംഗമായ റിപുൺ ബോറ, സമാജ്വാദി പാർട്ടി എം.പി രാംഗോപാൽ യാദവ് എന്നിവർ കൂടി വിഷയത്തിൽ സംസാരം തുടർന്നപ്പോൾ ഡെപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യൻ ഇടപെട്ടു. വിഷയത്തിൽ ചർച്ച വേണമെങ്കിൽ മറ്റൊരു നോട്ടീസ് നൽകണമെന്ന് അദ്ദേഹം പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. സൈന്യത്തിെൻറ അപര്യാപ്തതകൾ പരിഹരിക്കുന്നതിന് യു.പി.എ സർക്കാർ കൈക്കൊണ്ട നടപടികളിൽ മോദി സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും കോൺഗ്രസ് അംഗങ്ങൾ പറഞ്ഞു.
രാജ്യത്തിെൻറ ആയുധശേഷിയിൽ 40 ശതമാനം കുറവുണ്ടെന്നാണ് സി.എ.ജി റിപ്പോർട്ടിലുള്ളത്. എന്നാൽ, 2013 വരെയുള്ള കണക്കുകളാണ് സി.എ.ജി ചൂണ്ടിക്കാട്ടിയതെന്നും വിഷയത്തിൽ ആവശ്യമായ തുടർനടപടി സ്വീകരിച്ചെന്നുമായിരുന്നു ജെയ്റ്റ്ലിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.