അതിർത്തിയിലെ ഏതു വെല്ലുവിളിയും നേരിടാൻ സേന സജ്ജം -മന്ത്രി രാജ്നാഥ് സിങ്

ബൊലെങ് (അരുണാചൽപ്രദേശ്): അതിർത്തിയിലെ ഏതു വെല്ലുവിളിയും നേരിടാൻ സേന സജ്ജമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. അയൽരാജ്യങ്ങളുമായി സൗഹൃദബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്ന ഇന്ത്യ ഒരിക്കലും യുദ്ധത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ല. ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ പാലം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

പ്രകോപനപരമായ സാഹചര്യമുണ്ടായാൽ നേരിടാൻ രാജ്യത്തിന് ശേഷിയുണ്ട്. അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താൻ കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നുണ്ട്. പുതുതായി നിർമിച്ച പാലം പ്രദേശവാസികളുടെ യാത്ര എളുപ്പമാക്കും. എന്നാൽ, സൈന്യത്തിന് അതിർത്തിയിലേക്ക് വലിയ ഉപകരണങ്ങളും വാഹനങ്ങളും എത്തിക്കാനും ഇതുവഴി കഴിയുമെന്ന് രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.

അരുണാചൽ പ്രദേശി​ലെ അതിർത്തി നിയന്ത്രണ രേഖയി​ലെ തവാങ് സെക്ടറിൽ ഡിസംബർ ഒമ്പതിന് ഇന്ത്യ-ചൈന സേനകൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇരു വിഭാഗത്തിലുമുള്ള ചിലർക്ക് നിസ്സാര പരിക്കേറ്റതായി സേനവൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - Army is ready to face any challenge on the border - Minister Rajnath Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.