ന്യൂഡൽഹി: പെൺകെണിയിൽ കുടുങ്ങി ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട ഒൗദ്യോഗിക വിവരങ ്ങൾ പാകിസ്താൻ ചാരസംഘടന െഎ.എസ്.െഎക്ക് ചോർത്തി നൽകിയ സൈനികൻ അറസ്റ്റിലായി. രാ ജസ്ഥാനിലെ ജയ്സാൽമീറിലുള്ള ആംഡ് കോപ്സിലെ സൈനികനായ ഹരിയാന സ്വദേശി സോംവീർ സിങ് ആണ് അറസ്റ്റിലായത്.
അതേസമയം, അമ്പതോളം സൈനികർ പെൺകെണിയിൽപെട്ടതായി സൈന്യം സംശയിക്കുന്നുണ്ട്. സോംവീറിനെ ഈ മാസം 18 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അതേസമയം, ജൂനിയർ റാങ്കിലുള്ള സൈനികനായതിനാൽ പ്രധാനപ്പെട്ട വിവരങ്ങളൊന്നും കൈമാറാൻ ഇയാൾക്കായിട്ടുണ്ടാവില്ലെന്നാണ് അധികൃതർ കരുതുന്നത്. ജമ്മുവിൽനിന്നുള്ള വിദ്യാർഥിനിയായ അനിക ചോപ്ര എന്ന് പരിചയപ്പെടുത്തിയാണ് ഫേസ്ബുക്കിലൂടെ സൈനികനെ വലയിലാക്കിയത്.
ഇന്ത്യൻ സൈന്യത്തിെൻറ കൈവശമുള്ള ടാങ്കുകൾ, ആയുധങ്ങൾ, സൈന്യം തമ്പടിച്ചിരിക്കുന്ന പ്രദേശത്തിെൻറ വിശദാംശങ്ങൾ തുടങ്ങിയവയാണ് ഇയാൾ ചോർത്തിനൽകിയതെന്നും ഇതിന് പാകിസ്താൻ പണം നൽകിയിട്ടുണ്ടെന്നും രാജസ്ഥാൻ പൊലീസ് പറയുന്നു. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ വ്യോമസേനയിലെ ഗ്രൂപ് ക്യാപ്റ്റൻ റാങ്കിലുള്ള ഒാഫിസർ സമാനരീതിയിൽ പെൺകെണിയിൽപെട്ട് പാക് ഏജൻറിന് വിവരങ്ങൾ കൈമാറിയതിന് അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.