അർണബ്​ ഗോസ്വാമിയുടെ  'റിപബ്ലിക്'  ഇന്ന്​ സംപ്രേഷണം  ആരംഭിക്കും

ന്യൂഡൽഹി: മുതിർന്ന മാധ്യമ പ്രവർത്തകനായ അർണബ്​ ഗോസ്വാമി നേതൃത്വം നൽകുന്ന  റിപബ്ലിക് ചാനൽ​ ഇന്ന്​ സംപ്രഷേണം ആരംഭിക്കും. ചാനലി​​​െൻറ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ്​ ഇക്കാര്യം ഒൗദ്യോഗികമായി അറിയിച്ചത്​. സ്​റ്റാർ ഇന്ത്യയുടെ ഡിജിറ്റൽ പ്ലാറ്റ്​ഫോമായ ഹോട്ട്​സ്​റ്റാറിലൂടെ ലൈവ്​ സ്​ട്രീമിങ്​ ലഭ്യമാവുന്ന ആദ്യ ഇന്ത്യൻ ചാനലായിരിക്കും റിപബ്ലിക്കെന്നും അർണബ്​ അറിയിച്ചു.

ഹോട്ട്​സ്​റ്റാറിൽ ചാനൽ ലഭ്യമാക്കുക വഴി ഡിജിറ്റൽ രംഗത്തെ വേർതിരിവുകൾ ഇല്ലാതാക്കുകയാണ്​ ലക്ഷ്യമെന്നും അർണബ്​ പറഞ്ഞു. രണ്ട്​ ഡിജിറ്റൽ പ്ലാറ്റ്​ഫോമുകൾ ഒരുമിച്ച്​ പ്രവർത്തിക്കുന്നത്​ വഴി ഹോട്ട്​സ്​റ്റാറിലെ 90 മില്യൺ ഉപഭോക്​താകൾക്ക്​ വാർത്തകൾ എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ്​ ഉള്ളതെന്നും അർണബ്​ കൂട്ടിച്ചേർത്തു.

ടൈംസ്​ നൗവിൽ നിന്ന്​ രാജിവെച്ചാണ്​ അർണബ്​ ഗോസ്വാമി പുതിയ ചാനൽ ആരംഭിച്ചത്​. ജെ.എൻ.യു യൂണിവേഴ്​സിറ്റിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ്​ അർണബിനെ ഇന്ത്യൻ മാധ്യമ രംഗത്തെ താരമാക്കിയത്​. ടാറ്റ സ്​കൈ, എയർടെൽ ഡിജിറ്റൽ ടി.വി, വീഡിയോകോൺ, ഡിഷ്​ ടി.വി തുടങ്ങിയ പ്രമുഖ ഡിജിറ്റൽ ടി.വി നെറ്റ്​വർക്കുകളിലെല്ലാം  റിപബ്ലിക്​ ലഭ്യമാവും.

Tags:    
News Summary - Arnab Goswami’s Republic TV channel launches today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.