പറ്റുമോ നിങ്ങൾക്കവരെ പിടിക്കാൻ? ശതകോടികൾ തട്ടി രാജ്യം വി​ട്ടോടിയവരേറെ- ചോക്​സിയെ മാത്രമല്ല രാജ്യം കാത്തിരിക്കുന്നത്​...

ലണ്ടൻ: 13,000 കോടി രൂപ തട്ടി നാടുവിട്ട വജ്രവ്യാപാരി മെഹുൽ ചോക്​സി ഡൊമിനികയിൽ അറസ്​റ്റിലായതിനു പിന്നാലെ ഉയരുന്ന ബില്യൺ ഡോളർ ചോദ്യം ഇതാണ്​- നാട്ടുകാരുടെ പണം വായ്​പയായി പറ്റി നാടുവിട്ട എണ്ണമറ്റ ശതകോടീശ്വരന്മാരെ എങ്ങനെ തിരികെയെത്തിക്കും? പഞ്ചാബ്​ നാഷനൽ ബാങ്കിൽനിന്ന്​ പലതവണയായി വായ്​പയെടുത്ത്​ തുക വിദേശത്ത്​ നിക്ഷേപിച്ച്​ മുങ്ങിയ ചോക്സി കരീബിയൻ രാജ്യമായ ആൻറിഗ്വയിൽ പൗരത്വമെടുത്ത ശേഷമാണ്​ നാടുവിട്ടിരുന്നത്​. അവിടെ അറസ്​റ്റിലായെങ്കിലും തിരികെയെത്തിക്കാനാവില്ലെന്നത്​ ഏകദേശം ഉറപ്പ്​.

2020 ഫെബ്രുവരിയിൽ രാജ്യസഭക്കു മുമ്പാകെ കേന്ദ്രസർക്കാർ വെച്ച കണക്കുകൾ പ്രകാരം 72 പേരുണ്ട്​ വിദേശ രാജ്യങ്ങളിൽ സുഖമായി കഴിയുന്ന പണംതട്ടിപ്പുകാർ. 2019ലെ വിവരാവകാശ രേഖ പ്രകാരമുള്ള ചോദ്യത്തിന്​ ലഭിച്ച മറുപടിയിൽ 2015നു ശേഷം ആകെ രണ്ടു പേരെ മാത്രമാണ്​ തിരികെയെത്തിക്കാനായത്​.

ലളിത്​ മോദി

ഇന്ത്യൻ പ്രിമിയർ ലീഗിന്​ തുടക്കമിട്ടയാളായി വാഴ്​ത്തപ്പെടുന്ന ലളിത്​ മോദി ബി.സി.സി.ഐയുടെ 753 കോടി തട്ടി നാടുവിട്ടയാളാണ്​. 2010 മേയിലാണ്​ മോദി നാടുവിട്ടത്​. പിന്നീട്​ നീണ്ട ഏഴു വർഷം അന്വേഷണം ഒച്ചിഴയും വേഗത്തിൽ മുന്നോട്ടുപോയി. പിന്നീട്​ ഇൻറർപോളിന്​ കത്തയച്ചെങ്കിലും തള്ളി. അവസാനമായി ലണ്ടനിൽ കണ്ട ലളിത്​ മോദി ഇപ്പോൾ എവിടെയുണ്ടെന്ന്​ അറിയില്ല.

നീരവ്​ മോദി

പഞ്ചാബ്​ നാഷനൽ ബാങ്ക്​ വായ്​പ തട്ടിപ്പ്​ കേസിലെ മുഖ്യ ആരോപിതനായ നീരവ്​ ​േമാദി ബ്രിട്ടീഷ്​ ജയിലിലാണ്​. 2018 ൽ നൽകിയ അപേക്ഷ പ്രകാരം ഇന്ത്യയിലേക്ക്​ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുന്നു. വിജയിക്കുമെന്ന്​ തോന്നിച്ചയുടൻ വീണ്ടും നൽകിയ അപ്പീൽ യു.കെ കോടതിയുടെ പരിഗണനയിലാണ്​. ഉറ്റ ബന്ധുവും ഇതേ കേസിലെ മറ്റൊരു പ്രതിയുമായ മെഹുൽ ചോക്​സിയെ നാടുകടത്താൻ ഒരുക്കമാണെന്ന്​ ഇതിനകം അവിടുത്തെ സർക്കാർ സന്നദ്ധത അറിയിച്ചിട്ടുണ്ട്​. ആൻറിഗ്വൻ പൗരത്വമുള്ളതിനാൽ അവിടുത്തെ സർക്കാർ കൂടി കനിയണം.

വിജയ്​ മല്യ

വൻ തട്ടിപ്പ്​ നടത്തി 2016ൽ മുങ്ങിയ വിജയ്​ മല്യ അന്ന്​ രാജ്യസഭ അംഗമായിരുന്നു. യു.കെയിൽ അദ്ദേഹത്തിനെതിരെ ഇന്ത്യ നൽകിയ നാടുകടത്തൽ കേസുകളിലൊക്കെയും വിജയിച്ചിട്ട​ുണ്ടെങ്കിലും ബ്രിട്ടീഷ്​ സർക്കാർ ഔദ്യോഗിക അനുമതി നൽകിയിട്ടില്ല.

നിതിൻ സന്ദേശര

15,600 കോടി വായ്​പയെടുത്ത്​ മുങ്ങിയ സ്​റ്റെർലിങ്​ ബയോടെക്​ ഗ്രൂപ്​ കേസിൽ വ്യവസായി നിതിൻ സന്ദേശര, ഭാര്യ ദീപ്​തി സന്ദേശര, ബന്ധു ഹിതേഷ്​ പ​ട്ടേൽ എന്നിവർ നൈജീരിയയിലുണ്ടെന്നാണ്​ കണക്കുകൂട്ടൽ. നൈജീരിയ, അൽബേനിയ രാജ്യങ്ങളിൽ ഇവർ നൽകിയ അപ്പീൽ പരിഗണിച്ച്​ നാടുകടത്തൽ ഇനിയും അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ വർഷമാണ്​ എല്ലാവരെയും മുങ്ങിയവരായി പ്രഖ്യാപിച്ചത്​.

ജതിൻ മേത്ത

ബാങ്കുകളുടെ കൺസോർട്യത്തിന്​ 6,500 കോടി നൽകാനുള്ള കേസിൽ വിൻസം ഡയമണ്ട്​സ്​ ഉടമ ജതിൻ മേത്തയാണ്​ മറ്റൊരു പിടികിട്ടാപ്പുള്ളി. വിജയ്​ മല്യക്കും നീരവ്​ മോദിക്കും ശേഷം വലിയ തട്ടിപ്പ്​ നടത്തിയ ആളായാണ്​ ജതിൻ മേത്ത പരിഗണിക്കപ്പെടുന്നത്​. യു.കെയിലും കരീബിയൻ രാജ്യമായ സെൻറ്​ കിറ്റ്​സിലുമായാണ്​ ഇയാൾ കഴിയുന്നതെന്നാണ്​ വിവരം. അതുകഴിഞ്ഞ്​, യൂറോപ്യൻ രാജ്യമായ മോണ്ടിനെ​ഗ്രോയിലെത്തിയതായും അവിടെ പുതിയ കമ്പനികൾ തുടങ്ങിയതായും സൂചനയുണ്ട്​.

സഞ്​ജയ്​ ഭണ്ഡാരി

റോബർട്ട്​ വദ്രയുമായി ബന്ധമുള്ള വ്യവസായി ആയി പറയപ്പെടുന്ന സഞ്​ജയ്​ ഭണ്ഡാരി 2016ലാണ്​ യു.കെയിലേക്ക്​ നാടുവിട്ടത്​.

പട്ടികയിൽ വേരുവരാത്ത ഇനിയുമേറെ പേർ സുഖമായി വിദേശ രാജ്യങ്ങളിൽ വാഴു​േമ്പാഴും അവരെ തിരികെയെത്തിക്കാൻ ഇനിയും സംവിധാനങ്ങൾ വളർന്നിട്ടില്ല. 

Tags:    
News Summary - Arrest of Mehul Choksi opens up extradition debate on top fugitives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.