ആധാർ ചോർച്ച: അറസ്​റ്റ്​ ചെയ്യേണ്ടത്​ യു.ഐ.ഡി.എ.ഐ അധികൃതരെയെന്ന്​ സ്​നോഡൻ

ന്യൂഡല്‍ഹി: പണം നൽകിയാൽ ആധാർ വിവരങ്ങൾ ചോർന്നുകിട്ടുമെന്ന വാർത്തയിൽ പ്രതികരിച്ച്​ സി.ഐ.എ മുൻ ഉദ്യോഗസ്ഥനും കംപ്യൂട്ടർ വിദഗ്ധനുമായ എഡ്വേര്‍ഡ് സ്‌നോഡന്‍. ഇന്ത്യയിലെ ദശലക്ഷകണകിന്​ പൗരൻമാരുടെ സ്വകാര്യത നശിപ്പിക്കുന്ന നയങ്ങൾ സർക്കാർ അവസാനിപ്പിക്കേണ്ടതാണെന്നും സ്​നോഡൻ ട്വിറ്ററിലൂടെ പ്രതികരിച്ചു. 

500 രൂപ നല്‍കിയാല്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിക്കിട്ടുമെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തക, അ​ന്വേഷണമല്ല നേരിടേണ്ടത്​​, അവർ അവാര്‍ഡ് അര്‍ഹിക്കുന്നു. സർക്കാർ സത്യസന്ധമായും നീതിയിൽ ഉത്‌കണ്‌ഠാകുലരാണെങ്കിൽ , ദശലക്ഷകണക്കിന്​ ഇന്ത്യൻ പൗരൻമാരുടെ സ്വകാര്യ വിവരങ്ങൾ ചോരുന്ന ഇൗ നയത്തിൽ മാറ്റം വരുത്തണം. അതിന്​ ഉത്തരവാദികളായവരെ അറസ്​റ്റു ചെയ്യണം. അവരെ യു.ഐ.ഡി.എ.ഐ എന്നു വിളിക്കാം’’ -സ്​നോഡൻ ട്വീറ്റ്​ ചെയ്​തു.  

ട്രിബ്യൂണ്‍ ദിനപത്രമാണ് കഴിഞ്ഞയാഴ്​ച 500 രൂപ നല്‍കിയാൽ ആധാര്‍ വിവരം ചോര്‍ത്തിക്കിട്ടുമെന്ന അന്വേഷനാത്മക വാർത്ത റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തക്ക്​ പിന്നാലെ ഈ വിവരം കണ്ടെത്തിയ ജേര്‍ണലിസ്റ്റിനും മറ്റ് മൂന്നുപേര്‍ക്കുമെതിരെ യു.ഐ.ഡി.എ.ഐ കേസ് എടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് യു.ഐ.ഡി.എ.ഐക്കെതിരെ സ്‌നോഡ​​​​െൻറ ട്വീറ്റ് ചെയ്തത്. 

Tags:    
News Summary - Arrest UIDAI, Says Edward Snowden After Aadhaar Case -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.