രാമനവമി ആഘോഷങ്ങൾക്ക് മുമ്പായി മഹാരാഷ്ട്രയിലെ ഛത്രപതി സാംഭജി നഗറിൽ (പഴയ ഔറംഗാബാദ്) ഇരു വിഭാഗങ്ങൾക്കിടയിൽ സംഘർഷം. കിരാട്പുരയിലെ ക്ഷേത്രത്തിന് സമീപം തടിച്ചുകൂടിയ ഇരുവിഭാഗവും ബുധനാഴ്ച രാത്രി പരസ്പരം കല്ലേറ് നടത്തിയതിനു പിന്നാലെയാണ് അക്രമങ്ങൾ അരങ്ങേറിയത്. നിരവധി വാഹനങ്ങൾ അഗ്നിക്കിരയായി. പൊലീസ് വാഹനങ്ങളും ചാമ്പലായി.
അക്രമ സംഭവങ്ങളിൽ നാലു പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥിതി നിയന്ത്രണാധീനമാണെന്ന് പൊലീസ് അറിയിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സ്ഥലത്ത് കനത്ത പൊലീസ് കാവൽ ഏർപെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിനു നേരെ ആക്രമണമുണ്ടായെന്ന വ്യാജ വാർത്തയാണ് സംഘട്ടനങ്ങൾക്കിടയാക്കിയതെന്ന് എ.ഐ.എം.ഐ.എം ഔറംഗാബാദ് ഇംതിയാസ് ജലിലിനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.