ന്യൂഡൽഹി: റഫാൽ കരാറുമായി ബന്ധപ്പെട്ട് സർക്കാറിനെതിരെ ആരോപണമുന്നയിക്കുന്ന പ്രതിപക്ഷത്തെ രൂക്ഷമായി വിമർശ ിച്ച് അരുൺ ജെയ്റ്റ്ലി. സി.എ.ജി റിപ്പോർട്ട് രാജ്യസഭയിൽ വെച്ചതിനു പിന്നാലെയാണ് ജെയ്റ്റ്ലിയുടെ വിമർശനം. സി.എ.ജി റിപ്പോർട്ട് പ്രതിപക്ഷത്തിെൻറ നുണകൾ തുറന്നുകാണിക്കുന്നുവെന്ന് ജെയ്റ്റ്ലി പറഞ്ഞു.
126 റഫാ ൽ വിമാനങ്ങൾ വാങ്ങാനുള്ള യു.പി.എ സർക്കാറിെൻറ കാലത്തെ കരാറുമായി താരതമ്യം ചെയ്യുേമ്പാൾ, പ്രത്യേക ഫീച്ചറുകൾ ഉൾപ്പെടുത്തിയ 36 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള എൻ.ഡി.എ സർക്കാറിെൻറ കരാർ 17.08 ശതമാനം ലാഭമാണ് ഇന്ത്യക്ക് നൽകുന്നതെന്ന് സി.എ.ജി റിപ്പോർട്ടിൽ പറയുന്നു.
കോൺഗ്രസും അധ്യക്ഷൻ രാഹുൽ ഗാന്ധിയും പറയുന്നത് എല്ലായ്പ്പോഴും ശരിയായിരിക്കില്ല. മറ്റുള്ളവർക്ക് എപ്പോഴും തെറ്റുപറ്റുകയുമില്ലെന്നും ജെയ്റ്റലി വിമർശിച്ചു. ‘മഹാജൂട്ട്ബന്ധെൻറ’ നുണകൾ തുറന്നു കാണിക്കപ്പെട്ടിരിക്കുന്നു. സുപ്രീംകോടതിക്ക് തെറ്റി, സി.എ.ജി റിപ്പോർട്ട് തെറ്റാണ്, കുടുംബാധിപത്യക്കാർ മാത്രമാണ് ശരി എന്നത് സാധ്യമാകുന്നതല്ല - ജെയ്റ്റ്ലി ട്വീറ്റ് ചെയ്തു.
യു.പി.എ സർക്കാറിെൻറ കരാറുമായി താരതമ്യം ചെയ്യുേമ്പാൾ എൻ.ഡി.എയുടെത് കുറഞ്ഞ വില, വേഗത്തിലുള്ള വിതരണം, നല്ല സംരക്ഷണം, കുറഞ്ഞ ഏച്ചുകൂട്ടൽ എന്നിവയുള്ള കരാറാണ്. സത്യമേവ ജയതേ, സത്യം ജയിക്കും എന്ന വാക്യം സി.എ.ജി റിപ്പോർട്ട് ആവർത്തിച്ച് ഉറപ്പിക്കുന്നു -ജെയ്റ്റ്ലി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.