ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അതിഷിയെ കെട്ടിച്ചമച്ച കേസിൽ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എ.എ.പി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ. എക്സിലൂടെയായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം. മഹിള സമ്മാൻ യോജന, സഞ്ജീവിനി യോജന തുടങ്ങിയ പദ്ധതികളിൽ വിറളി പൂണ്ടവരാണ് ഇതിന് പിന്നിലെന്നും കെജ്രിവാൾ ആരോപിച്ചു.
എ.എ.പിയുടെ ജനകീയ അജണ്ടയെ തകർക്കാൻ നേതാക്കളുടെ വീടുകളിൽ റെയ്ഡിന് സാധ്യതയുണ്ട്. ഇതുസംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താൻ വാർത്താസമ്മേളനം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഹിളാ സമ്മാൻ യോജന, സഞ്ജീവനി യോജന എന്നിവയിൽ ചിലർ വലഞ്ഞിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ കെട്ടിച്ചമച്ച കേസിൽ അതിഷിയെ അറസ്റ്റ് ചെയ്യാനാണ് ഇവർ പദ്ധതിയിട്ടിരിക്കുന്നത്. അതിനുമുമ്പ് മുതിർന്ന എഎപി നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വൻ ജനകീയ പദ്ധതികൾക്കാണ് കെജ്രിവാൾ തുടക്കം കുറിക്കുന്നത്. മഹാരാഷ്ട്രയുടെ ലാഡ്‍ലി ബെഹന യോജനയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് മഹിള സമ്മാൻ യോജന എന്ന പരിപാടിക്ക് സർക്കാർ തുടക്കം കുറിച്ചിരുന്നു. അർഹരായ സ്ത്രീകൾക്ക് 1000 രൂപ നൽകുന്നതാണ് പദ്ധതി. വീണ്ടും അധികാരത്തിൽ എത്തിയാൽ ഈ തുക 2100 ആക്കി വർധിപ്പിക്കുമെന്ന് കെജ്രിവാൾ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.