ന്യൂഡൽഹി: പാർലമെന്‍റിൽ പൗരത്വ ബില്ലിന്‍റെ കോപ്പി കീറിയെറിഞ്ഞ് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി എം.പി. രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണിത്. പൗരത്വ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധമാണ് -ഉവൈസി പറഞ്ഞു.
മുസ്ലിംകളെ രാജ്യമില്ലാത്തവരാക്കി മാറ്റുന്നതിനുള്ള ഗൂഢാലോചനയാണ് ഈ ബിൽ. 1947ലേത് പോലെ ഒരു വിഭജനത്തിലേക്കാണ് ഇത് നമ്മെ നയിക്കുക.
AIMIM leader Asaduddin Owaisi tore a copy of #CitizenshipAmendmentBill2019 in Lok Sabha. pic.twitter.com/pzU1NtutD8
— ANI (@ANI) December 9, 2019
മൗലികാവകാശം നിഷേധിക്കുന്നതാണ് ബില്ലെന്നും അമിത് ഷാ ഹിറ്റ്ലറുടെ മുന്നണിയിലാകുമെന്നും ഉവൈസി നേരത്തെ പറഞ്ഞിരുന്നു. ഹിറ്റ്ലർ പരാമർശം ഭരണപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭാരേഖകളിൽ നിന്ന് നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.