ശ്രീനഗർ: ജമ്മു-കശ്മീർ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിക്കു മുന്നിൽ വനിതകൾ ആസാദി മുദ്രാവാക്യം മുഴക്കിയ സംഭവത്തെപ്പറ്റി സംസ്ഥാന സർക്കാർ അനേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന ഗ്രാമവികസന വകുപ്പ് സംഘടിപ്പിച്ച ചടങ്ങിൽ പെങ്കടുത്ത മുഖ്യമന്ത്രി വേദി വിട്ട ഉടനെയാണ് വനിതകൾ സ്വാതന്ത്ര്യത്തെ അനുകൂലിച്ച് മുദ്രാവാക്യം മുഴക്കിയത്. ഷേറെ കശ്മീർ അന്താരാഷ്ട്ര കൺവെൻഷൻ കോംപ്ലക്സിലാണ് നൂറുകണക്കിന് വനിതകൾ പെങ്കടുത്ത പരിപാടി നടന്നത്. താഴ്വരയിലെ വിവിധ ഭാഗങ്ങളിൽനിന്ന് വാഹനങ്ങളിലാണ് അവരെ എത്തിച്ചത്.
മുഖ്യമന്ത്രി വേദിയിൽനിന്നിറങ്ങിയ ഉടനെ സർക്കാർവിരുദ്ധ മുദ്രാവാക്യങ്ങളുമായി ഒരു കൂട്ടം സ്ത്രീകൾ എഴുന്നേറ്റു. കസേരകളും പ്ലാസ്റ്റിക് കുപ്പികളും അവർ വേദിയിലേക്ക് വലിച്ചെറിഞ്ഞു. അതോടെ ചടങ്ങ് ബഹളത്തിൽ മുങ്ങി. പി.ഡി.പി-ബി.ജെ.പി മുന്നണി സർക്കാറിെൻറ പരാജയവും അതിൽ ജനങ്ങളുടെ പ്രതിഷേധവുമാണ് പ്രകടമായതെന്ന് പ്രതിപക്ഷമായ നാഷനൽ കോൺഫറൻസ് ആരോപിച്ചു. ഒരു സ്ത്രീ ചടങ്ങിൽ തളർന്നുവീണതാണ് പ്രതിഷേധത്തിന് കാരണമായതെന്നും അവർക്ക് വെള്ളം േപാലും ലഭിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി മഹ്ബൂബ പിന്നീട് പറഞ്ഞു. ചടങ്ങ് വീണ്ടും സംഘടിപ്പിക്കുമെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.