അ​സീ​മാ​ന​ന്ദ​യു​ടെ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ ന​ട​പ​ടി: പ്ര​തി​ഷേ​ധ​വു​മാ​യി ബി.​ജെ.​പി

ഹൈദരാബാദ്: 2007ലെ മക്ക മസ്ജിദ് ബോംബാക്രമണ കേസിലെ പ്രതി സ്വാമി അസീമാനന്ദക്ക് അനുവദിച്ച ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്ന തെലങ്കാന സർക്കാറി​െൻറ പരാമർശത്തിന് ബി.ജെ.പിയുടെ വിമർശനം. കഴിഞ്ഞ ദിവസം നിയമസഭയിൽ ജാമ്യത്തിനെതിരെ എ.െഎ.എം.െഎ.എം എം.എൽ.എ അക്ബറുദ്ദീൻ ഉവൈസി പ്രതിഷേധം അറിയിച്ച സാഹചര്യത്തിൽ സംസ്ഥാന ആഭ്യന്തരമന്ത്രി നയനി നരസിംഹ റെഡ്ഡി ജാമ്യം റദ്ദാക്കാൻ നടപടിയാരംഭിക്കുമെന്ന് അറിയിക്കുകയായിരുന്നു.  

റെഡ്ഡിയുടെ പ്രസ്താവന നീതിന്യായ -നിയമ വ്യവസ്ഥയെ അപമാനിക്കുന്നതാണെന്ന് ബി.ജെ.പി വക്താവ് കൃഷ്ണ സാഗർ റാവു പറഞ്ഞു. വിചാരണ നേരിടുന്നയാളുടെ നിയമാവകാശം എന്ന നിലയിലാണ് ജാമ്യം അനുവദിക്കുന്നത്. നിയമസംവിധാനത്തെയും മൗലികാവകാശങ്ങളെയും കുറിച്ച് അടിസ്ഥാന അറിവ് പോലുമില്ലാതെയാണ് റെഡ്ഡി പരാമർശം നടത്തിയതെന്ന് റാവു ആരോപിച്ചു.

അസീമാനന്ദക്കും ഭരത് മോഹൻലാൽ രതേശ്വർ എന്ന ഭരത് ബായിക്കും മെട്രോപൊളിറ്റൻ സെഷൻസ് കോടതിയാണ് വ്യാഴാഴ്ച ജാമ്യം അനുവദിച്ചത്. ഇൗ മാസം എട്ടിന് അസീമാനന്ദയെയും മറ്റ് ആറുപേരെയും ജയ്പുർ കോടതി മക്ക മസ്ജിദ് ബോംബാക്രമണ കേസിൽ വെറുതെവിട്ടിരുന്നു. ഇതിനു ശേഷം ഇവരെ ഹൈദരാബാദിലെ ജയിലിലേക്ക് മാറ്റുകയായിരുന്നു.

Tags:    
News Summary - aseemanand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.