രാജസ്ഥാനിൽ ഗെഹ്​േലാട്ടിന്റെ വിശ്വസ്തനും മന്ത്രിയുമായ മഹേഷ് ജോഷിക്ക് സീറ്റില്ല

ജയ്പൂർ: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തനും മന്ത്രിയുമായ മഹേഷ് ജോഷിക്ക് കോൺഗ്രസ് സീറ്റ് നൽകിയില്ല. പബ്ലിക് ഹെൽത്ത് എൻജിനീയറിങ് വകുപ്പ് മന്ത്രിയായിരുന്നു ജോഷി. ശനിയാഴ്ച കോൺഗ്രസ് 22 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. ജോഷിക്ക് പകരം ​ജയ്പൂർ യൂനിറ്റ് പ്രസിഡന്റ് ആർ.ആർ. തിവാരിക്കാണ് ടിക്കറ്റ് നൽകിയത്.

കോൺഗ്രസ് 178 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. അതിലൊരു സീറ്റ് രാഷ്ട്രീയ ​േലാക് ജനതാദളിനാണ്. ഹൈക്കമാൻഡിന്റെ ഉത്തരവ് ലംഘിച്ചതിന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ജോഷിക്കും മറ്റ് രണ്ട് പേർക്കും കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിരുന്നു.

ജോഷിക്കൊപ്പം നഗരവികസന ഭവന മന്ത്രി ശാന്തി ധരിവാൾ, രാജസ്ഥാൻ ടൂറിസം കോർപറേഷൻ ചെയർമാൻ ധർമേന്ദ്ര രാഥോഡ് എന്നിവർക്കാണ് 2022 പാർട്ടി വിപ്പ് ലംഘിച്ചതിന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്. രാജസ്ഥാനിലെ 200 അംഗ നിയമസഭയിലേക്ക് നവംബർ 25നാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബർ മൂന്നിന് ഫലമറിയാം.

Tags:    
News Summary - Ashok Gehlot loyalist and minister Mahesh Joshi not in congress's list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.