ന്യൂഡൽഹി: ഏഷ്യാനെറ്റിന് കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് നീക്കി. രാത്രി രണ്ടുമണി യോടെയാണ് ചാനലിന് സംപ്രേഷണം പുനരാരംഭിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്.
വടക്കുകിഴക്കൻ ഡൽഹ ിയിൽ അരങ്ങേറിയ വംശീയാതിക്രമം പക്ഷപാതപരമായി റിപ്പോർട്ടുചെയ്തെന്നാരോപിച്ചാണ് മ ീഡിയവൺ, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകളുടെ സംപ്രേഷണത്തിന് 48 മണിക്കൂർ കേന്ദ്രസർക്കാ ർ വിലക്ക് ഏർപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകീട്ട് 7.30 മുതൽ ഞായറാഴ്ച രാത്രി 7.30 വരെയാണ് വി ലക്ക്. ചാനലിലും സമൂഹമാധ്യമവേദികളിലും പൂർണമായും സംേപ്രഷണം തടഞ്ഞു. വംശീയാതിക്ര മവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ടുചെയ്തതിൽ മാർഗനിർദേശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വാർത്ത വിതരണ മന്ത്രാലയമാണ് നടപടിയെടുത്തത്.
28ന് മന്ത്രാലയം ഇരുചാനലുകളോടും വിശദീകരണം ചോദിച്ചിരുന്നു. മാനേജുമെൻറ് നൽകിയ വിശദീകരണം തൃപ്തികരമല്ല എന്നുചൂണ്ടിക്കാട്ടിയാണ് നടപടി. വംശീയാതിക്രമം റിപ്പോർട്ടുചെയ്ത മീഡിയ വൺ, ഡൽഹി െപാലീസിനെയും ആർ.എസ്.എസിനെയും വിമർശിച്ചതായി മന്ത്രാലയത്തിെൻറ നോട്ടീസിൽ കുറ്റപ്പെടുത്തി. ഫെബ്രുവരി 25ന് സംപ്രേഷണം ചെയ്ത റിപ്പോർട്ടാണ് നടപടിക്കാധാരമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഡൽഹിയിൽ പൗരത്വ നിയമത്തിനെതിരെ സമരം നടക്കുന്ന സ്ഥലത്തെ ഒരു കെട്ടിടത്തിനു മുകളിൽനിന്നുണ്ടായ വെടിവെപ്പിൽ സമരക്കാർക്ക് പരിക്കേറ്റെന്നും അക്രമം നടക്കുേമ്പാൾ പൊലീസ് കാഴ്ചക്കാരായിനിന്നുവെന്നും ആക്രമികൾ നിരവധി കടകളും വാഹനങ്ങളും അഗ്നിക്കിരയാക്കിയെന്നുമായിരുന്നു റിപ്പോർട്ട്. ഇതെല്ലാം ഏകപക്ഷീയമാണെന്ന് നോട്ടീസിൽ പറയുന്നു.
അതിക്രമം നടന്നത് ചാന്ദ്ബാഗിലെ മുസ്ലിം ഭൂരിപക്ഷ മേഖലയിലായിരുന്നുവെന്ന് റിപ്പോർട്ടിലുണ്ടായിരുന്നു. കല്ലേറിെൻറയും കൊള്ളിവെപ്പിെൻറയും പരിക്കേറ്റവരെ ആശുപത്രിയിലാക്കുന്നതിെൻറയും ദൃശ്യങ്ങളും റിപ്പോർട്ടിനൊപ്പമുണ്ടായിരുന്നു. ആരാധനാലയങ്ങൾക്കും ഒരു പ്രത്യേക സമുദായത്തിനും നേരെയുള്ള അതിക്രമങ്ങളെ എടുത്തുകാട്ടുന്നതായിരുന്നു റിപ്പോർട്ടിങ് എന്ന് നോട്ടീസിൽ പറയുന്നു. റിപ്പോർട്ട് ആർ.എസ്.എസിനെ ചോദ്യം ചെയ്യുകയും ഡൽഹി പൊലീസ് നിഷ്ക്രിയമെന്ന് ആരോപിക്കുകയും ചെയ്തു. ഡൽഹി പൊലീസിനും ആർ.എസ്.എസിനുമെതിരെ വിമർശനമുന്നയിച്ചതും നോട്ടീസ് എടുത്തു പറഞ്ഞു. ഇത്തരം സംപ്രേഷണരീതി അക്രമം ഇളക്കിവിടുകയും ക്രമസമാധാനപാലനത്തെ അപകടപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
െഫബ്രുവരി 25ന്ഏഷ്യനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത റിപ്പോർട്ടാണ് നടപടിക്ക് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കലാപം തുടരുകയാണെന്നും മരണം 10 ആയതായും റിപ്പോർട്ടിലുണ്ടായിരുന്നു. ഏഷ്യാെനറ്റ് ന്യൂസിെൻറ റിപ്പോർട്ടിൽ ഏകപക്ഷീയമെന്ന് ചൂണ്ടിക്കാട്ടിയത് ഇതാണ്: ‘സായുധ കലാപകാരികൾ മതം ചോദിച്ച് ആക്രമിക്കുന്നു. നൂറുകണക്കിന് കടകൾ, വീടുകൾ, വാഹനങ്ങൾ എന്നിവ അഗ്നിക്കിരയാക്കി, 160 പേർക്ക് പരിക്കേറ്റു. പൊലീസ് കാഴ്ചക്കാരായപ്പോൾ കലാപകാരികൾ തെരുവുകളിൽ നിറഞ്ഞാടുകയാണ്. വടക്കുകിഴക്കാൻ ഡൽഹിയിൽ ഒരു മാസത്തേക്ക് കർഫ്യു പ്രഖ്യാപിച്ചു.
ജാഫറാബാദിലും മൗജ്പുരിലും മസ്ജിദുകൾ അഗ്നിക്കിരയാക്കിയപ്പോൾ പൊലീസ് കാഴ്ചക്കാരായി നിന്നു. അഗ്നിരക്ഷ സേന പോലും എത്തിയത് രണ്ടു മണിക്കൂർ കഴിഞ്ഞാണ്. കലാപകാരികൾ റോഡ് തടഞ്ഞ് മതം ചോദിച്ച് ആക്രമിക്കുന്നു. ഹിന്ദു ഭൂരിപക്ഷ മേഖലകളിലെ മുസ്ലിം വീടുകൾ അഗ്നിക്കിരയാക്കുന്നു’.
ഇരു ചാനലുകളുടെയും റിപ്പോർട്ടുകൾ ആരാധനാലയങ്ങൾക്കെതിരായ ആക്രമണങ്ങളെ പ്രാധാന്യപൂർവം കാണിക്കുകയും ഒരു പ്രത്യേക സമുദായത്തോടു പക്ഷംചേർന്ന് നിൽക്കുകയും ചെയ്യുകയായിരുന്നുവെന്നും മന്ത്രാലയത്തിെൻറ നോട്ടീസിൽ പറയുന്നു. കേന്ദ്രസർക്കാർ നടപടി േഖദകരവും പ്രതിഷേധാർഹവുമാണെന്ന് മീഡിയവൺ എഡിറ്റർ ഇൻ ചീഫ് സി.എൽ. തോമസ് അറിയിച്ചു.
അടിയന്തരാവസ്ഥക്കാലത്തുപോലും ഉണ്ടാകാത്തവിധത്തിലുള്ള ഈ ജനാധിപത്യവിരുദ്ധമായ നടപടിയെ നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിലക്കിനെതിരെ മാധ്യമ, രാഷ്ട്രീയ മേഖലകളിൽനിന്ന് വ്യാപക പ്രതിഷേധമുയർന്നു.
മീഡിയവണിനെതിരായ കുറ്റം: ആര്.എസ്.എസിനെ ചോദ്യം ചെയ്തു; പൊലീസ് നിഷക്രിയമാണെന്നു പറഞ്ഞു
കോഴിക്കോട്: ആര്.എസ്.എസിനെ ചോദ്യം ചെയ്യുകയും വംശീയാതിക്രമ സമയത്ത് ഡല്‍ഹി പൊലീസ് നിഷ്ക്രിയമാണെന്ന് ആരോപിക്കുകയും ചെയ്തത് കുറ്റകരമാണെന്ന് ആരോപിച്ചാണ് മീഡിയവണ്‍ സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ വിലക്കിയത്.
കേന്ദ്ര വാർത്ത വിതരണ മന്ത്രാലയത്തിെൻറ നോട്ടീസിൽനിന്ന്: ‘ഡല്‍ഹി കലാപ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുേമ്പാള്‍ മീഡിയവണ്‍, സി.എ.എ അനുകൂലികളുടെ അക്രമങ്ങളില്‍ ബോധപൂര്‍വം കേന്ദ്രീകരിച്ചത് പക്ഷപാതപരമാണ് എന്നാണ് തോന്നുന്നത്. ചാനല്‍ ആര്.എസ്.എസിനെ ചോദ്യം ചെയ്യുന്നു. ഡല്‍ഹി പൊലീസ് നിഷ്ക്രിയമാണെന്ന് ആരോപിച്ചു. ചാനല്‍ ആര്.എസ്.എസിനോടും പൊലീസിനോടും വിമര്‍ശനാത്മക നിലപാടാണ് തുടരുന്നത്’.
സര്‍ക്കാര്‍ നടപടിക്ക് കാരണമായി റിപ്പോര്‍ട്ട് ചെയ്തുവെന്ന് പറയുന്ന വാര്‍ത്ത ഇപ്രകാരമാണ്: ‘സി.എ.എ വിരുദ്ധ സമരം നടന്ന മൂന്ന് സ്ഥലങ്ങളില്‍നിന്ന് പ്രതിഷേധക്കാരെ ആക്രമികള്‍ ഒഴിപ്പിച്ചു. പൊലീസ് സി.എ.എ അനുകൂലികളെ പിന്തുണക്കുന്ന തരത്തിലാണ് പ്രവര്‍ത്തിച്ചത്.
ആക്രമികള്‍ കടകളും പഴവണ്ടികളും തകര്‍ക്കുകയും തീെവക്കുകയും ചെയ്തതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ചാന്ദ്ബാഗിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് അക്രമം ഏറെയുമുണ്ടായതെന്ന് ചാനല്‍ വാര്‍ത്ത കൊടുത്തു. കല്ലേറും തീെവപ്പുമുണ്ടായതും പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോയതും ചാനല്‍ വാര്‍ത്തയിലുണ്ട്’.
‘അക്രമികളും പൊലീസും പരസ്പരം സഹായിച്ചു, സി.എ.എ വിരുദ്ധ സമരക്കാരുമായി ചര്‍ച്ചനടത്താന്‍ സര്‍ക്കാര്‍ തയാറായില്ല, സി.എ.എ വിരുദ്ധ സമരക്കാരോടുള്ള സര്‍ക്കാറിെൻറ അവഗണനാ മനോഭാവമാണ് അക്രമത്തിന് പ്രധാന കാരണം, ഡല്‍ഹി പൊലീസിെൻറ കാര്യക്ഷമതയില്ലായ്മയാണ് അക്രമത്തിനിടയാക്കിയത്, ആക്രമികളുടെ സ്വൈരവിഹാരത്തിന് പൊലീസ് വഴിയൊരുക്കി, സ്ഥിതി നിയന്ത്രണവിധേയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നുണ്ടെങ്കിലും യാഥാര്‍ഥ്യം അങ്ങനെയല്ല' എന്നിങ്ങനെയുള്ള വിവരങ്ങളും ചാനലിലുണ്ടായിരുന്നുവെന്ന് ഉത്തരവില്‍ പറയുന്നു.
ഇത്തരം വാര്‍ത്തകള്‍ 1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് നിയമത്തിന് വിരുദ്ധമാണെന്നാണ് കേന്ദ്ര മന്ത്രാലയം പറയുന്നത്. ഈ രീതിയിലെ റിപ്പോര്‍ട്ടിങ് രാജ്യത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കുമെന്നും ഉത്തരവില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.