കോൺഗ്രസ് എം.എൽ.എക്കും പൊലീസിനും നേരെ നാഗാലാന്‍റ് അതിർത്തിയിൽ വെടിവെപ്പ്, വൈറലായി വിഡിയോ

ഗോഹട്ടി: കോൺഗ്രസ് എം.എൽ.എ രുപ്ജ്യോതി കുർമിയും പൊലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും അടങ്ങുന്ന സംഘത്തിന് നേരെ അസം-നാഗാലാന്‍റ് അതിർത്തിയിൽ വെടിവെപ്പ്. അസമിലെ ജോർഹട്ട് ജില്ലയിലുള്ള ദെസോയ് ഗ്രാമത്തിൽ വെച്ചാണ് സംഘത്തിന് നേരെ വെടിവെപ്പുണ്ടായത്.

എം.എൽ.എയും കൂട്ടരും പ്രാണരക്ഷാർഥം ഓടി കാട്ടിനുള്ളിൽ ഒളിക്കുന്നതിന്‍റെ വിഡിയോ പ്രചാരത്തിലുണ്ട്. എന്നാൽ വെടിവെപ്പിൽ ആർക്കും ആളപായമുണ്ടായിട്ടില്ല.

നാഗാലാന്‍റ് അസം അതിർത്തിയിൽ ആക്രമണം ഉണ്ടായത്. നാഗാലാന്‍റിൽ നിന്നും ആളുകൾ അസം ജില്ലയിലുള്ള ഈ പ്രദേശത്തേക്ക് നുഴഞ്ഞുകയറുന്നതായി റിപ്പോർട്ട് വരുന്നതിനിടെ ഇത് പരിശോധിക്കാനായി എത്തിയതായിരുന്നു സംഘം.

'മൂന്ന് ദിവസം മുൻപ് നാഗാലാന്‍റ് നിവാസികൾ അസമിലെ കാട്ടിലെത്തി മരങ്ങൾ മുറിക്കുന്നതായും വീടുകൾ പണിയുന്നതായും സോളാർ പാനലുകൾ സ്ഥാപിക്കുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഞങ്ങളെ കണ്ടയുടൻ അവർ വെടിവെക്കാനാരംഭിച്ചു. ഇന്ന് ഞാൻ ഒരു രക്തസാക്ഷിയായി മാറിയേനെ. ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്.' കുർമി പറഞ്ഞു.

അസം-നാഗാലാന്‍റ് അതിർത്തിയിൽ നടന്ന സംഭവത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആശങ്കയറിയിച്ചു. 

Tags:    
News Summary - Assam Congress MLA, police face gunshots during visit to a village in Dessoi Valley

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.