ഗുവാഹതി: അസം-മേഘാലയ അതിർത്തിയിലെ സംഘർഷത്തിന് അയവ്. മേഘാലയയിലേക്കുള്ള യാത്രനിയന്ത്രണം ആറുദിവസത്തിന് ശേഷം ഞായറാഴ്ച അസം സർക്കാർ നീക്കി.
ക്രമസമാധാന നില മെച്ചപ്പെട്ടത് കണക്കിലെടുത്താണ് നടപടിയെന്ന് അസം പൊലീസ് അറിയിച്ചു. ഇതോടെ വാഹന ഗതാഗതം പഴയപടിയായി. എന്നാൽ, അതിർത്തി മേഖലയിൽ നാലോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നതിന് വിലക്കുണ്ട്. ചൊവ്വാഴ്ചയാണ് അസം പൊലീസ് യാത്രവിലക്ക് പ്രഖ്യാപിച്ചത്.
'ആവശ്യമുള്ളിടത്ത് വാഹനങ്ങൾക്ക് പൊലീസ് അകമ്പടി സേവിക്കുന്നുണ്ട്. മറ്റ് സംഘർഷ സാധ്യത മേഖലകളിൽ പൊലീസ് പട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ട്' -മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതിർത്തി ഗ്രാമത്തിൽ ചൊവ്വാഴ്ച പുലർച്ചയുണ്ടായ സംഘർഷത്തിൽ ആറുപേർ കൊല്ലപ്പെട്ടിരുന്നു. തടികടത്ത് തടഞ്ഞതിനെതുടർന്ന് അസം പൊലീസും ജനക്കൂട്ടവും തമ്മിൽ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.