ഗുവാഹതി: ലവ് ജിഹാദിന് ജീവപര്യന്തം തടവുശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടിവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസമിൽ ജനിച്ചവർക്ക് മാത്രമായി സംസ്ഥാന സർക്കാർ ജോലികൾ പരിമിതപ്പെടുത്തുന്ന നയം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ലക്ഷം സർക്കാർ ജോലിയെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുമ്പോൾ തദ്ദേശീയർക്ക് മുൻഗണന നൽകി. ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള ഭൂമി ഇടപാടു സംബന്ധിച്ചും സംസ്ഥാന സർക്കാർ തീരുമാനമെടുത്തുവെന്ന് ശർമ പറഞ്ഞു. ഇത്തരം ഇടപാട് തടയാൻ സർക്കാറിനാകില്ലെങ്കിലും തീരുമാനവുമായി മുന്നോട്ടുപോകുന്നതിന് മുഖ്യമന്ത്രിയുടെ അനുവാദം നിർബന്ധമാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.