ബംഗളൂരു: ദക്ഷിണേന്ത്യയിലെ സംഘ്പരിവാറിന്റെ പരീക്ഷണശാലയായ കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് മേയ് പത്തിനെന്ന പ്രഖ്യാപനം വന്നതോടെ സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലമർന്നു. പറയാൻ ഭരണനേട്ടങ്ങളില്ലാത്ത, അഴിമതി ആരോപണങ്ങളിൽ മുങ്ങിയ ബി.ജെ.പി ഹിന്ദുത്വയിലും ന്യൂനപക്ഷവിരുദ്ധതയിലും ജാതി-സമുദായ വികാരങ്ങളിലും തന്നെയാണ് രക്ഷതേടുന്നത്.
സംസ്ഥാനത്ത് ശക്തമായ സംഘടനാ ചട്ടക്കൂട് നിലവിലുള്ള കോൺഗ്രസ് എന്തുവിലകൊടുത്തും ഭരണം തിരിച്ചുപിടിക്കാനുള്ള ഊർജിത ശ്രമത്തിലാണ്. ദേവഗൗഡയുടെ പ്രതാപം അവസാനിക്കുകയാണെങ്കിലും നേരത്തേതന്നെ പ്രചാരണം ശക്തമാക്കിയ ജനതാദൾ എസിന്റെ തെരഞ്ഞെടുപ്പാനന്തര നിലപാടായിരിക്കും നിർണായകമാവുക.
നിലവിലെ സാഹചര്യം കോൺഗ്രസിന് അനുകൂലമാണെങ്കിലും സംഘ്പരിവാറിന്റെ കടുത്ത ന്യൂനപക്ഷ വിരുദ്ധ പ്രചാരണത്തിൽ വോട്ടുമറിയാം. പണവും സമ്മാന വിതരണവുമടക്കം സ്വാധീനിക്കും. ബി.ജെ.പി എം.എൽ.സിയായ ആർ. ശങ്കറിന്റെ ഗോഡൗണിൽനിന്ന് അടുത്തിടെ പിടിച്ചെടുത്തത് അരലക്ഷം സാരിയും ബാഗുകളുമായിരുന്നു.
തെരഞ്ഞെടുപ്പ് കമീഷന്റെ ബോധവത്കരണ പരിപാടിയുടെ മറവിൽ ബംഗളൂരുവിൽ സ്വകാര്യ സ്ഥാപനം അടുത്തിടെ വോട്ടർമാരുടെ ഡേറ്റ ചോർത്തിയിരുന്നു. ന്യൂനപക്ഷങ്ങൾ കൂടുതലുള്ള ശിവാജി നഗർ, ചിക്ക്പേട്ട്, മഹാദേവപുര, കലബുറഗി ആലന്ത് നിയോജകമണ്ഡലങ്ങളിൽ വോട്ടർമാരുടെ പേര് പട്ടികയിൽനിന്ന് വെട്ടിയെന്ന ആരോപണവും ശക്തമാണ്.
സംസ്ഥാനത്തിന്റെ തെക്കൻഭാഗത്ത് കൂടുതലുള്ള വൊക്കലിഗരും (14 ശതമാനം) വടക്കൻ ഭാഗങ്ങളിലെ ശക്തികളായ ലിംഗായത്തുകളുമാണ് (17 ശതമാനം) കർണാടകയിലെ പ്രബലമായ സമുദായങ്ങൾ. ലിംഗായത്തുകൾ പൊതുവേ ബി.ജെ.പിയോടൊപ്പവും വൊക്കലിഗർ കോണ്‍ഗ്രസ്, ജെ.ഡി.എസിനൊപ്പവുമാണ് നിൽക്കാറ്. ഈ സമുദായങ്ങളെ പാട്ടിലാക്കാൻ സകല തന്ത്രങ്ങളും ബി.ജെ.പി പുറത്തെടുക്കുന്നു.
മുസ്ലിംകളുടെ നാലുശതമാനം ഒ.ബി.സി സംവരണം റദ്ദാക്കി ലിംഗായത്തുകൾക്കും വൊക്കലിഗർക്കും വീതിച്ചുനൽകിയതും വോട്ട് ലക്ഷ്യം വെച്ചാണ്. വിവിധ കാരണങ്ങളാൽ മുസ്ലിം സമുദായവും (12.92 ശതമാനം) മതംമാറ്റനിരോധന നിയമം പോലുള്ളവയാൽ ക്രിസ്ത്യൻ സമുദായവും (1.87 ശതമാനം) ബി.ജെ.പി വിരുദ്ധരാണ്.
ബംഗളൂരു: കർണാടകയിൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഏപ്രിൽ അഞ്ചിന് തുടങ്ങും. അതും തന്റെ ലോക്സഭ അംഗത്വം റദ്ദായതിന് കാരണമായ പ്രസംഗം നടത്തിയ കോലാറിൽതന്നെ. കേസിൽ കുടുങ്ങാനും ലോക്സഭാംഗത്വം നഷ്ടമാകാനും കാരണമായ പ്രസംഗം രാഹുൽ നടത്തിയത് കോലാറിലായിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏപ്രിൽ 13നായിരുന്നു ഇത്.
നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിങ്ങനെ കള്ളൻമാരുടെ പേരുകൾക്കൊപ്പം മോദി എന്നുവരുന്നത് എന്തുകൊണ്ടാണെന്നും കുറച്ചുകൂടി തിരഞ്ഞാൽ കൂടുതൽ മോദിമാരെ കാണാനാകുമെന്നുമാണ് രാഹുൽ പ്രസംഗിച്ചത്. ഇത് മോദി സമുദായത്തിന് മാനനഷ്ടമുണ്ടാക്കി എന്നുകാണിച്ച് ബി.ജെ.പി നേതാവാണ് ഗുജറാത്ത് കോടതിയിൽ കേസ് നൽകിയത്.
തുടർന്നാണ് രാഹുലിനെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്. രാഹുലിന്റെ സന്ദർശനത്തോടനുബന്ധിച്ച് കോലാറിൽ വൻ സമ്മേളനം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. കോലാർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നത് മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.എച്ച്. മുനിയപ്പയാണ്.
മൈസൂരു മേഖലയാണ് ജെ.ഡി.എസിന്റെ ശക്തികേന്ദ്രം. 2018ൽ 37 സീറ്റ് മാത്രം നേടുകയും, വലിയ ഒറ്റക്കക്ഷി അല്ലാതിരുന്നിട്ടും കോണ്‍ഗ്രസുമായുള്ള സഖ്യത്തിൽ അവർ നേടിയത് മുഖ്യമന്ത്രിക്കസേരയായിരുന്നു. അങ്ങനെ കുമാരസ്വാമി മുഖ്യമന്ത്രിയായി. എന്നാല്‍, 14 മാസത്തിനുശേഷം ഓപറേഷന് താമരയിലൂടെ ഭരണംവീണ് ബി.ജെ.പി അധികാരത്തിലേറി.
വൊക്കലിഗ സമുദായമാണ് ജെ.ഡി.എസിന്റെ ശക്തി. 2018ല്‍ ജെ.ഡി.എസ് നേടിയ സീറ്റുകളില്‍ 31ഉം വൊക്കലിഗ സമുദായത്തിന് വൻ സ്വാധീനമുള്ള പഴയ മൈസൂരു മേഖലയില്‍നിന്നായിരുന്നു. ഇത്തവണ ഏറെ നേരത്തേതന്നെ 93 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് ജനതാദൾ എസ് പ്രചാരണത്തിൽ മുന്നേറിയിട്ടുണ്ട്.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ ഓപറേഷനിൽ അക്ഷരാർഥത്തിൽ ബി.ജെ.പി പതറിയിട്ടുണ്ട്. 2019ലെ ഓപറേഷൻ താമരക്ക് സമാനമായ തന്ത്രങ്ങളാണ് ഡി.കെ. പുറത്തെടുക്കുന്നത്. ഇതിനകം നിരവധി ബി.ജെ.പി എം.എൽ.എമാരെയും നേതാക്കളെയുമാണ് കോൺഗ്രസിൽ എത്തിച്ചത്. ശിവകുമാർ എം.എൽ.എമാരെ ചാക്കിടുന്നുവെന്ന് വിലപിക്കുകയാണിപ്പോൾ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. മിക്ക നേതാക്കൾക്കും പിന്നിലുള്ള സമുദായ ശക്തിയാണ് കർണാടകയുടെ പ്രത്യേകത.
ഏത് പാർട്ടിയിൽനിന്നാലും വോട്ടുകൾ ആ നേതാക്കൾക്ക് കിട്ടും. പരാതിക്കിടയില്ലാത്തവിധം 69 സിറ്റിങ് എം.എൽ.എമാരിൽ 60 പേരെയും ഉൾപ്പെടുത്തി 124 മണ്ഡലങ്ങളിൽ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിക്കാനും കോൺഗ്രസിനായി. വൊക്കലിഗക്കാരനായ ഡി.കെക്ക് വൻ സമുദായ പിന്തുണയുമുണ്ട്. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുള്ള പോര് പ്രശ്നമാണെങ്കിലും പ്രചാരണം ശക്തമായതോടെ തങ്ങൾ ഭായ്-ഭായ് എന്ന തോന്നലുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഹിന്ദുത്വ തന്നെയാണ് ഭരണകക്ഷിയുടെ മുഖ്യ പ്രചാരണവിഷയം. വികസന കാര്യങ്ങളല്ല, ലവ് ജിഹാദ് പോലുള്ള വിഷയങ്ങളാണ് ചർച്ചയാക്കേണ്ടതെന്ന് സംസ്ഥാന അധ്യക്ഷൻ നളീൻ കുമാർ കട്ടീൽ തന്നെയാണ് അടുത്തിടെ പറഞ്ഞത്. അയോധ്യ മാതൃകയിൽ സംസ്ഥാനത്ത് രാമക്ഷേത്രം നിർമിക്കുന്നത് സർക്കാർ നയമായിത്തന്നെ അവസാന ബജറ്റിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു.
സർവത്ര അഴിമതിയാണ് ബി.ജെ.പി ഭരണത്തിൽ നടമാടിയത്. കോടികളുടെ അഴിമതിക്കേസിൽ ബി.ജെ.പി എം.എൽ.എ മദാൽ വീരുപക്ഷപ്പയെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പ്രഭാവത്തിലൂടെ ആരോപണങ്ങൾക്ക് മറയിടുകയാണ് അവർ. ദക്ഷിണ കര്‍ണാടക ഒഴികെയുള്ള മറ്റ് അഞ്ച് മേഖലകളിലാണ് ബി.ജെ.പിയുടെ ശക്തി.
ഇതിൽതന്നെ തീരദേശ കര്‍ണാടകയാണ് ബി.ജെ.പിയുടെ ശക്തികേന്ദ്രം. ബി.എസ്. യെദിയൂരപ്പ എന്ന അതികായനാൽ വന്ന ലിംഗായത്ത് വോട്ടുബാങ്കാണ് പാര്‍ട്ടിയുടെ ശക്തി. എന്നാൽ, ഇത്തവണ യെദിയൂരപ്പയെ പാർട്ടി അവഗണിച്ചുവെന്ന ആരോപണം ശക്തമാണ്.
സംസ്ഥാനത്തിന്റെ തെക്കൻഭാഗത്ത് കൂടുതലുള്ള വൊക്കലിഗരും (14 ശതമാനം) വടക്കൻ ഭാഗങ്ങളിലെ ശക്തികളായ ലിംഗായത്തുകളുമാണ് (17 ശതമാനം) കർണാടകയിലെ ഏറ്റവും പ്രബലമായ സമുദായങ്ങൾ. ലിംഗായത്തുകൾ പൊതുവേ ബി.ജെ.പിയോടൊപ്പവും വൊക്കലിഗർ കോണ്‍ഗ്രസ്, ജെ.ഡി.എസിനൊപ്പവുമാണ് നിൽക്കാറ്. ഈ സമുദായങ്ങളെ പാട്ടിലാക്കാൻ സകല തന്ത്രങ്ങളും ബി.ജെ.പി പുറത്തെടുക്കുന്നു.
കഴിഞ്ഞ ഞായറാഴ്ച മാത്രം ആഭ്യന്തര മന്ത്രി അമിത് ഷാ അനാച്ഛാദനം ചെയ്തത് ലിംഗായത്ത് ആചാര്യൻ ബസവേശ്വരയുടെയും വൊക്കലിഗ ഭരണാധികാരിയായിരുന്ന കെംപെഗൗഡയുടെയുമടക്കം മൂന്ന് പ്രതിമകളാണ്. കെംപെഗൗഡയുടെ 108 അടി ഉയരമുള്ള 100 കോടി ചെലവിലുള്ള കൂറ്റൻ വെങ്കല പ്രതിമ ബംഗളൂരു വിമാനത്താവളത്തിനുമുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനാച്ഛാദനം ചെയ്തിരുന്നു.
വൊക്കലിഗക്കാരിലെ സാങ്കൽപിക കഥാപാത്രങ്ങളായ ഉരിഗൗഡ, നഞ്ചഗൗഡ എന്നിവരാണ് ടിപ്പുസുൽത്താനെ വധിച്ചതെന്ന പെരുംനുണയും ബി.ജെ.പി പ്രചരിപ്പിക്കുന്നുണ്ട്. മുസ്ലിംകളുടെ നാലുശതമാനം ഒ.ബി.സി സംവരണം റദ്ദാക്കി അത് ലിംഗായത്തുകൾക്കും വൊക്കലിഗർക്കും വീതിച്ചുനൽകിയതും വോട്ട് ലക്ഷ്യം വെച്ചാണ്. നൂറുകണക്കിന് കാരണങ്ങളാൽ മുസ്ലിം സമുദായവും (12.92 ശതമാനം) മതംമാറ്റനിരോധന നിയമം പോലുള്ളവയാൽ ക്രിസ്ത്യൻ സമുദായ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.