ന്യൂഡൽഹി: സി.ബി.െഎ സ്െപഷൽ ഡയറക്ടർ രാകേഷ് അസ്താനക്കെതിരെ ഉയർന്ന കൈക്കൂലി ആരോപണത്തെ തുടർന്ന് അറസ്റ്റിലായ ഇടനിലക്കാരൻ മനോജ് പ്രസാദിെൻറ ജാമ്യാപേക്ഷ ഡൽഹി സി.ബി.െഎ കോടതി തള്ളി.
ഒക്ടോബർ 17ന് അറസ്റ്റിലായ മനോജ് ഇപ്പോൾ റിമാൻഡിലാണ്. കേസിെൻറ ഇൗ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് ജഡ്ജി സന്തോഷ് സ്നേഹി മാൻ വ്യക്തമാക്കി. കൂട്ടുപ്രതിയായ സി.ബി.െഎ ഡി.എസ്.പി ദേവേന്ദർ കുമാറിന് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു.
ബിസിനസുകാരനായ സതീഷ് സാന ഒക്ടോബർ 15ന് നൽകിയ പരാതിയിലാണ് അസ്താനക്കും കൂട്ടുപ്രതികൾക്കുമെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. മനോജ് പ്രസാദ്, ദേവേന്ദർ കുമാർ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. മാംസം കയറ്റുമതിക്കാരനായ മുഇൗൻ ഖുറേഷിക്കെതിരായ കേസിൽ അദ്ദേഹെത്ത തുടർച്ചയായി സി.ബി.െഎ ഒാഫിസിലേക്ക് വിളിപ്പിച്ച് അഞ്ചുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതി. ഇതിൽ രണ്ടരക്കോടി രൂപ ഇടനിലക്കാരൻ മുഖേന അസ്താന കൈപറ്റിയെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.