പുണെ: ആസ്ട്രസെനക്കയുടെ കോവിഡ് വാക്സിൻ അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാൻ ഡ്രഗ് കൺട്രോളറുടെ അനുമതി തേടുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടിവ് അദാർ പുനാവാല. ആസ്ട്രസെനക്കയുമായും നൊവാവാക്സിനുമായും സഹകരിച്ച് അവരുടെ വാക്സിനുകൾ പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉൽപാദിപ്പിക്കുന്നുണ്ട്.
ഇവയുടെ വില നിശ്ചയിക്കുന്നതിനും വിതരണത്തിനുള്ള അനുമതിക്കുമായി കേന്ദ്ര സർക്കാറുമായി ചർച്ചയിലാണെന്ന് പൂനാവാല വെളിപ്പെടുത്തി. ലോകത്തെ ഏറ്റവും വലിയ വാക്സിൻ ഉൽപാദന കമ്പനിയായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.