എ.​​ടി.​​എം, ഐ.​​ടി.​​ആ​​ർ​, ഐ.​​പി.​​പി.​​ബി... ഈ മാറ്റം ഇന്നു​ മുതൽ

എ.​​ടി.​​എം

അ​​ധി​​ക എ.​​ടി.​​എം ഇ​​ട​​പാ​​ടി​​ന്​ പു​​തു​​വ​​ർ​​ഷ ദി​​നം മു​​ത​​ൽ ബാ​​ങ്കു​​ക​​ൾ കൂ​​ടി​​യ നി​​ര​​ക്ക്​ ഈ​​ടാ​​ക്കും. ഇ​​ത​​നു​​സ​​രി​​ച്ച്​ സൗ​​ജ​​ന്യ എ.​​ടി.​​എം ഇ​​ട​​പാ​​ടു​​ക​​ൾ​​ക്കു​ ശേ​​ഷ​​മു​​ള്ള ഓ​​രോ ഇ​​ട​​പാ​​ടി​​നും 21 രൂ​​പ​​ അ​​ധി​​ക നി​ര​ക്ക്​ ഈ​​ടാ​​ക്കു​ം. പ​​ണ​​മാ​​യും അ​​ല്ലാ​​തെ​​യു​​മു​​ള്ള ഇ​​ട​​പാ​​ടു​​ക​​ൾ​​ക്ക്​ ഇ​​തു​ ബാ​​ധ​​ക​​മാ​​ണ്. നേ​​ര​​ത്തേ 20 രൂ​​പ​​യാ​​യി​​രു​​ന്നു നി​​ര​​ക്ക്. അ​​ധി​​ക ചാ​​ർ​​ജി​​നൊ​​പ്പം ജി.​​എ​​സ്.​​ടി ഈ​​ടാ​​ക്കു​​മെ​​ന്ന്​ ചി​ല ബാ​​ങ്കു​​ക​​ൾ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. നി​​ല​​വി​​ൽ സ്വ​​ന്തം ബാ​​ങ്കി‍െൻറ​ എ.​​ടി.​​എ​​മ്മി​​ൽ​നി​​ന്ന്​ പ്ര​​തി​​മാ​​സം അ​​ഞ്ച്​ സൗ​​ജ​​ന്യ ഇ​​ട​​പാ​​ടു​​ക​​ൾ ന​​ട​​ത്താം.

ഐ.​​ടി.​​ആ​​ർ​

ആ​​ദാ​​യ നി​​കു​​തി റി​​ട്ടേ​​ൺ സ​​മ​​ർ​​പ്പ​​ണം വൈ​​കി​​യാ​​ലു​​ള്ള പി​​ഴ 10,000 രൂ​​പ​​യി​​ൽ​നി​​ന്ന്​ കു​റ​ച്ച്​ 5,000 രൂ​​പ​​യാ​​ക്കി. 2020-21 സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ ആ​​ദാ​​യ നി​​കു​​തി റി​​ട്ടേ​​ൺ ന​​ൽ​​കേ​​ണ്ട തീ​​യ​​തി ഡി​സം​ബ​ർ 31ന്​ ​അ​വ​സാ​നി​ച്ചു. ഇ​നി റി​​ട്ടേ​​ൺ ന​​ൽ​​കു​​ന്ന​​തി​ന്​ 5000 രൂ​​പ​ പി​​ഴ​യൊ​ടു​ക്ക​ണം. നേ​​ര​​ത്തേ 10,000 രൂ​​പ​​യാ​​യി​​രു​​ന്നു. നി​​കു​​തി വി​​ധേ​​യ വ​​രു​​​മാ​​ന​​ത്തേ​​ക്കാ​​ൾ കു​​റ​​വാ​​ണ്​ വ്യ​​ക്തി​​യു​​ടെ വാ​​ർ​​ഷി​​ക വ​​രു​​മാ​​ന​​മെ​​ങ്കി​​ൽ വൈ​​കി ന​​ൽ​​കു​​ന്ന റി​​ട്ടേ​​ണി​​ന്​ പി​​ഴ ന​ൽ​കേ​ണ്ട.

ഐ.​​പി.​​പി.​​ബി

ത​​പാ​​ൽ വ​​കു​​പ്പി​​ന്​ കീ​​ഴി​​ലെ ഇ​​ന്ത്യ പോ​​സ്റ്റ്​ പേ​​മെ​​ന്‍റ്​ ബാ​​ങ്ക് (​ഐ.​​പി.​​പി.​​ബി) അ​​തി‍െൻറ ശാ​​ഖ​​ക​​ൾ വ​​ഴി​​യു​​ള്ള പ​​ണം പി​​ൻ​​വ​​ലി​​ക്ക​​ൽ ഇ​​ട​​പാ​​ടു​​ക​​ൾ​​ക്ക്​ നി​​ര​​ക്ക്​ കൂ​​ട്ടി. ബേ​​സി​​ക്​ സേ​​വി​​ങ്​​​സ്​ അ​​ക്കൗ​​ണ്ടി​​ൽ മാ​​സം നാ​​ല്​ ഇ​​ട​​പാ​​ടു​​ക​​ൾ സൗ​​ജ​​ന്യ​​മാ​​ണ്. അ​​ധി​​കം വ​​രു​​ന്ന ഓ​​രോ ഇ​​ട​​പാ​​ടി​​നും അ​ര ശ​​ത​​മാ​​ന​​മാ​​യി​​രി​​ക്കും ഈ​​ടാ​​ക്കു​​ക. പ​​ണ നി​​ക്ഷേ​​പ​ത്തി​ന്​ അ​​ധി​​ക ചാ​​ർ​​ജു​​ണ്ടാ​​കി​​ല്ല.

Tags:    
News Summary - ATM, ITR, IPPB ... This change is effective from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.