മുംബൈ: വൈറസ് ബാധിത എ.ടി.എം മെഷീനുകളില്‍നിന്ന് പണമിടപാട് നടത്തിയവരുടെ എ.ടി.എം കാര്‍ഡുകളാണ് റദ്ദാക്കിയതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ചില ബാങ്കുകളുടെ എ.ടി.എമ്മുകളെ വൈറസ് ബാധിച്ചിട്ടുണ്ടെന്നും ഇത്തരം മെഷീനുകളില്‍ ഇടപാട് നടത്തുന്ന കാര്‍ഡുകളിലെ വിവരങ്ങള്‍ ചോരുമെന്നുമാണ് ബാങ്ക് വിശദീകരണം.
കഴിഞ്ഞ ദിവസങ്ങളില്‍ ചില എ.ടി.എം ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ സംശയാസ്പദമായ സംഭവങ്ങള്‍ കണ്ടെന്നും അതിനാലാണ് കാര്‍ഡുകള്‍ റദ്ദാക്കിയതെന്നും എസ്.ബി.ഐ പറയുന്നു. തങ്ങളുടെ എ.ടി.എം മെഷീനുകളെ വൈറസ് ബാധിച്ചിട്ടില്ളെന്നും മറ്റു ചില ബാങ്കുകളുടെ എ.ടി.എമ്മുകളെയാണ് ബാധിച്ചതെന്നും എസ്.ബി.ഐ ചീഫ് ടെക്നോളജി ഓഫിസര്‍ ശിവ്കുമാര്‍ ഭാസിന്‍ പറഞ്ഞു. വൈറസ് ബാധയേറ്റ ബാങ്കുകള്‍ അത് തുറന്നുപറയണമെന്നും എങ്കിലേ പരിഹാരം കാണാനാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എസ്.ബി.ഐയുടെ എ.ടി.എമ്മുകളില്‍ മാത്രം ഇടപാട് നടത്തിയവര്‍ക്ക് സുരക്ഷാപ്രശ്നമില്ളെന്ന് അദ്ദേഹം അവകാശപ്പെട്ടു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെയുള്ള അനുബന്ധ ബാങ്കുകളുടേതടക്കം 6.25 ലക്ഷം കാര്‍ഡുകളാണ് എസ്.ബി.ഐ റദ്ദാക്കിയത്. ഇവയില്‍ 5.07 ലക്ഷം എസ്.ബി.ഐയുടേതാണ്. എസ്.ബി.ഐക്ക് 20.27 കോടിയും അനുബന്ധ ബാങ്കുകള്‍ക്ക് 25 കോടിയും എ.ടി.എം ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്. പിന്‍നമ്പര്‍ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും പാലിക്കാത്തവരുടെ കാര്‍ഡുകളാണ് റദ്ദാക്കിയതെന്ന് ബാങ്ക് വൃത്തങ്ങള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.