ശ്രീനഗർ: ജമ്മുകശ്മീരിലെ ദോഡയിൽ സൈനിക പോസ്റ്റിന് നേരെ ഭീകരാക്രമണം. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് കശ്മീരിൽ ഭീകരാക്രമണം ഉണ്ടാവുന്നത്. സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഇപ്പോഴും നടക്കുകയാണെന്ന് കശ്മീർ പൊലീസ് അറിയിച്ചു.
ജമ്മുകശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ദോഡയിലെ ഛത്തർഗാലയിലുള്ള സൈനിക ബേസിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് അഡീഷണൽ ഡയറക്ർ ജനറൽ ഓഫ് പൊലീസ് ആനന്ദ് ജെയിൻ പറഞ്ഞു.ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് എ.ഡി.ജി.പി വ്യക്തമാക്കി.
നേരത്തെ കത്വയിൽ ഭീകരർ നടത്തിയ ആക്രണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവമുണ്ടായി മണിക്കൂറുകൾക്കകമാണ് പുതിയ ആക്രമണം നടന്നിരിക്കുന്നത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് തീർഥാടകർ സഞ്ചരിച്ച ബസിന് നേരെ ഭീകരാക്രമണമുണ്ടായിരുന്നു. ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.