പാരീസ്: റഫാൽ കരാറിെൻറ ഭാഗമായി ഇന്ത്യൻ വ്യോമസേന ഫ്രാൻസിലെ പാരീസിൽ തുറന്ന ഓഫീസിലേക്ക് അതിക്രമിച്ച് കടക ്കാൻ ശ്രമമുണ്ടായെന്ന് റിപ്പോർട്ട്. റഫാൽ കരാറിലെ പങ്കാളികളായ ദസ്സോ എവിയേഷനെ ഉദ്ധരിച്ച് എൻ.ഡി.ടി.വിയാണ് വ ാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഞായറാഴ്ച അജ്ഞാതർ ഓഫീസിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചുവെന്നാണ് വാർത്തകൾ.
ഗുരുതര സുരക്ഷാ വീഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട് വ്യോമസേനക്ക് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. സെയ്ൻറ് ക്ലൗഡ് എന്ന സ്ഥലത്താണ് വ്യോമസേനയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. സംഭവത്തിൽ ഫ്രഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, പ്രതിരോധ മന്ത്രാലയമോ ഫ്രാൻസിലെ ഇന്ത്യൻ എംബസിയോ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. 33 റഫാൽ വിമാനങ്ങങളാണ് ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷനിൽ നിന്ന് ഇന്ത്യ വാങ്ങുന്നത്. റഫാൽ കരാറിലെ അനിൽ അംബാനിയുടെ പങ്കാളിത്തം ഇന്ത്യയിൽ രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.