ന്യൂഡൽഹി: അറ്റോർണി ജനറലിെൻറ ഒാഫിസ് വിവരാവകാശ നിയമത്തിെൻറ പരിധിയിൽ വരില്ലെന്ന് ഡൽഹി ഹൈകോടതി. അറ്റോർണി ജനറലിെൻറ ഒാഫിസ് പൊതു സ്ഥാപനമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അറ്റോർണി ജനറൽ ഒാഫിസ് വിവരാവകാശ പരിധിയിൽ വരുമെന്ന ഡൽഹി ഹൈകോടതി സിംഗിൾ ബഞ്ച് വിധിക്കെതിരെ കേന്ദ്രസർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതി വിധി. ജസ്റ്റിസുമാരായ ജി രോഹിണി, ജയന്ത്നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
നിയമപ്രശ്നങ്ങളിൽ കേന്ദ്രസർക്കാറിന് ഉപദേശം നൽകുക, കോടതിയിൽ ഹാജരാവുക തുടങ്ങിയവയാണ് അറ്റോർണി ജനറലിെൻറ ജോലിയെന്ന് കോടതി വ്യക്തമാക്കി. ഒരു അഭിഭാഷകേൻറതിന് സമാനമായ േജാലിയുള്ള അറ്റോർണി ജനറലിന് സർക്കാറിന് വിശ്വാസമുള്ളിടത്തോളം മാത്രമേ ആ സ്ഥാനത്ത് തുടരാൻ കഴിയൂ. അതിനാൽ അറ്റോർണി ജനറലിനെ പൊതു ഗണത്തിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭരണഘടയനുസരിച്ചാണ് അറ്റോർണി ജനറലിെൻറ നിയമനമെന്നും പൊതുകാര്യങ്ങളാണ് അറ്റോർണി ജനറൽ കൈകാര്യം ചെയ്യുന്നതെന്നും വ്യക്തമാക്കിയാണ് നേരത്തെ സിംഗിൾ ബെഞ്ച് അറ്റോർണി ജനറലിെൻറ ഒാഫിസിനെ വിവരാവകാശ പരിധിയിൽ ഉൾപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.