ബംഗളൂരു: കോളജ് വിദ്യാർഥിനിയെ പീഡിപ്പിച്ച ഒാേട്ടാ ഡ്രൈവർ അറസ്റ്റിൽ. ബസ് സ്റ്റോപ്പിൽ നിൽക്കുന്നതിനിടെ മാഗഡി റോഡ് സ്വദേശിനിയായ 19 കാരിയെ വീട്ടിൽ എത്തിക്കാമെന്ന് പ്രലോഭിപ്പിച്ച് പ്രതിയായ മുബാറക് (28)പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വിജനമായ സ്ഥലത്ത് എത്തിച്ചശേഷം ലൈംഗികാതിക്രമം നടത്തിയ പ്രതി സംഭവം പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.
എന്നാൽ, ഒാേട്ടായുടെ നമ്പർ മനസ്സിലാക്കിയ പെൺകുട്ടി വിവരം പൊലീസിന് കൈമാറി. തുടർന്ന് സംപിഗെഹള്ളി പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.